ഇടതുമായി ചര്‍ച്ച ചെയ്യാതെ ലയനമില്ല: പവാര്‍
ഡെറാഡൂണ്‍: ഇടതുപാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യാതെ ഡിഐസിയെ എന്‍സിപിയില്‍ ലയിപ്പിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കില്ലെന്ന് എന്‍സിപി ദേശീയ പ്രസിഡന്റ് ശരത്പവാര്‍. പത്തുദിവസത്തിനുള്ളില്‍ ഒരു തീരുമാനത്തിലെത്താനാവുമെന്നാണ് പ്രതീക്ഷയെന്നും പവാര്‍ വ്യക്തമാക്കി.
ഇടതുമുന്നണിയുമായി ചേര്‍ന്നാണ് എന്‍സിപി തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അതുകൊണ്ടുതന്നെ എല്‍ഡിഎഫുമായി ചര്‍ച്ച നടത്താനുള്ള ബാധ്യത എന്‍സിപിക്കുണ്ട്.
ഇന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ എതിര്‍പ്പ് കണക്കാക്കുന്നില്ല. കോണ്‍ഗ്രസുമായി എന്‍സിപിക്കുള്ള ബന്ധം വ്യത്യസ്തമാണ്.
സപ്തംബര്‍ 18,19,20 തീയതികളില്‍ ദില്ലിയില്‍ ഇടതുനേതാക്കളെ കണ്ട് ചര്‍ച്ച നടത്തും. കേരളത്തിലെ ഇടതുനേതാക്കളുമായി ചര്‍ച്ച നടത്തുന്നതിന് എന്‍സിപി സംസ്ഥാന ഘടകത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കേരളത്തില്‍ കരുണാകരന്റെ പാര്‍ട്ടിയുമായി സഹകരിച്ചാല്‍ എന്‍സിപിയുടെ ജനകീയാടിത്തറ വിപുലമാക്കാമെന്ന് മനസിലാക്കിയാണ് ലയനനീക്കമെന്നും പവാര്‍ പറഞ്ഞു.












Click it and Unblock the Notifications