Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോര്‍ഡ് കൃഷ്ണാ ബാങ്ക് ലയിപ്പിക്കുന്നതില്‍ സര്‍ക്കാറിന് എതിര്‍പ്പ്

തിരുവനന്തപുരം: ലോര്‍ഡ് കൃഷ്ണാ ബാങ്ക് സെഞ്ചൂറിയന്‍ ബാങ്ക് ഓഫ് പഞ്ചാബില്‍ ലയിപ്പിക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിയസഭയില്‍ പറഞ്ഞു.

പിസി ജോര്‍ജിന്റെ (കേരള കോണ്‍ഗ്രസ്-സെക്യുലര്‍) സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കര്‍ഷകരുടെതടക്കം മറ്റെല്ലാരംഗങ്ങളിലും സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവരുടെ ആവശ്യങ്ങള്‍ ലോര്‍ഡ് കൃഷ്ണാ ബാങ്ക് തൃപ്തികരമായ രീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഇത്തരമൊരവസരത്തില്‍ മറ്റൊരു ബാങ്കുമായി ലയിപ്പിക്കേണ്ട കാര്യമില്ല. -മുഖ്യമന്ത്രി പറഞ്ഞു.

ഇക്കാര്യം സംബന്ധിച്ച സംസ്ഥാന താല്പര്യത്തെക്കുറിച്ച് കേന്ദ്രധനമന്ത്രി പി.ചിദംബരത്തിന് എഴുതിയിട്ടുണ്ട്. ലയനതീരുമാനം ഉപേക്ഷിച്ച് ഉദ്യോഗസ്ഥരുടെ സമരം അവസാനിപ്പിക്കാന്‍ വഴിയൊരുക്കണമെന്ന് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്- മുഖ്യമന്ത്രി വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+