ആരെയും തിരികെക്കൊണ്ടുവരാന്‍ മുന്‍കയ്യെടുക്കില്ല: ആന്റണി
കോഴിക്കോട്: ഒരാളെയും കോണ്‍ഗ്രസ്സിലേയ്ക്ക് മടക്കിക്കൊണ്ട് വരാന്‍ താന്‍ മുന്‍കയ്യെടുക്കില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണി.
കോണ്‍ഗ്രസിന്റെ നിലപാടും സോണിയാ ഗാന്ധിയുടെ നേതൃത്വവും അംഗീകരിക്കാന്‍ തയ്യാറുള്ളവര്‍ക്ക് യാതൊരു ആശങ്കയുമില്ലാതെ പാര്‍ട്ടിയിലേയ്ക്ക് മടങ്ങിവരാമെന്നും ആന്റണി പറഞ്ഞു.
കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയിലേയ്ക്ക് തിരിച്ചുവരാന്‍ ആരെയും പ്രത്യേകമായി ക്ഷണിക്കേണ്ട കാര്യമില്ല. ആരെയും വ്യക്തിപരമായി ക്ഷണിക്കുന്നുമില്ല. തിരിച്ചുവന്നുകഴിഞ്ഞാല്‍ പാര്‍ട്ടിയുടെ ചിട്ടയനുസരിച്ച് പ്രവര്‍ത്തിക്കണമെന്നതില്‍ വിട്ടുവീഴ്ചയില്ല-ആന്റണി പറഞ്ഞു.
എന്‍സിപിയില്‍ ലയിക്കാനുള്ള ഡിഐസിയുടെ ശ്രമം അപകടകരമാണ്. മുമ്പ് ഇടതുമുന്നണിയുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയപ്പോഴും താനിത് പറഞ്ഞതാണ്. 1978ലെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് താനിക്കാര്യം ആവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications