സ്വാശ്രയം: തന്റെ നടപടി ശരിയെന്ന് ആന്റണി
കോഴിക്കോട്: സ്വാശ്രയ കോളജ് പ്രശ്നത്തില്‍ തന്റെ സര്‍ക്കാര്‍ സ്വീകരിച്ച നടപടി ശരിയായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി എ.കെ.ആന്റണി പറഞ്ഞു. തന്റെ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ സ്വാശ്രയ കോളജുകള്‍ പൂട്ടണമെന്ന് ആവശ്യപ്പെട്ട എല്‍ഡിഎഫും സിപിഎമ്മും ഇപ്പോള്‍ സ്വാശ്രയ കോളജുകളെ അംഗീകരിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും ആന്റണി വ്യക്തമാക്കി.
സ്വാശ്രയ കോളജുകള്‍ തുടങ്ങിയതോടെ 31,000 സീറ്റുകള്‍ കൂടി ഉണ്ടായതോടെ കുട്ടികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പഠിക്കാന്‍ പോകേണ്ട സ്ഥിതിയില്ലാതായി. തന്റെ കാലത്ത് ഒരു സര്‍ക്കാര്‍ സീറ്റ് പോലും വെറുതെ കളഞ്ഞിട്ടില്ല. പുതിയ സീറ്റുകളുടെ 10 ശതമാനം പട്ടികവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മാറ്റിവയ്ക്കാനും കഴിഞ്ഞു. ഇത് തന്റെ സര്‍ക്കാരിന്റെ വിജയമായിരുന്നു.
മാനേജ്മെന്റുകള്‍ നേരത്തെ വിചാരിച്ചിരുന്നെങ്കില്‍ സ്വാശ്രപ്രശ്നം എളുപ്പം പരിഹരിക്കാമായിരുന്നുവെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications