Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍ഷിക വായ്പ: ജപ്തി തുടര്‍ന്നാല്‍ നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും ജപ്തി നടപടികളുമായി മുന്നോട്ടുപോകുന്ന ഉദ്യോഗസ്ഥര്‍ക്കെതരിരെ കര്‍ശന നടപടികള്‍ സ്വീകരികുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു.

സര്‍ക്കാര്‍ നിയമിക്കാന്‍ പോകുന്ന കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ ജുഡീഷ്യല്‍ സ്വഭാവമുള്ളതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും കമ്മിഷന്‍ രീപികരിക്കുക.

കര്‍ഷകര്‍ക്ക് ഇത്രയേറെ ആനുകൂല്യങ്ങള്‍ നല്‍കിയിട്ടും സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ കൂടിവരുന്നതിനെക്കുറിച്ച് കമ്മിഷന്‍ വിശദമായി പരിശോധിക്കും. ആത്മഹത്യ ചെയ്ത് എല്ലാ കര്‍ഷകരുടെയും കുടുംബങ്ങള്‍ക്ക് സഹായം നല്‍കും.

കര്‍ഷക ആത്മഹത്യകളെക്കുറിച്ച് സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കും പത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ചുള്ള കണക്കും തമ്മിലുള്ള വ്യത്യാസവും കമ്മിഷന്‍ പരിശോധിക്കും. കര്‍ഷക ആത്മഹത്യകള്‍ സംബന്ധിച്ചുള്ള വിശദമായി റിപ്പോര്‍ട്ട് നല്‍കാന്‍ അതത് ജില്ലാകലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+