Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷക ആത്മഹത്യ: പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: കര്‍ഷക ആത്മഹത്യ തുടരുന്നതിനെ കുറിച്ച് അടിയന്തിര പ്രമേയത്തിന അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

ചോദ്യോത്തര വേളക്കു ശേഷം കെ.എം.മാണി (കേരള കോണ്‍ഗ്രസ്-എം)യാണ് അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. നോട്ടീസിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ജില്ലാ ജഡ്ജിയുടെ പദവിയിലുള്ള ആളുടെ നേതൃത്വത്തില്‍ ജില്ലാടിസ്ഥാനത്തില്‍ കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ രൂപീകരിക്കുമെന്ന് അറിയിച്ചു. നിയമസഭാ സമ്മേളന കാലത്തു തന്നെ കമ്മിഷന്‍ രൂപീകരണം നടത്താനാവുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്തുകൊണ്ട് ആത്മഹത്യകള്‍ തുടരുന്നുവെന്നതിനെക്കുറിച്ച് പഠിക്കുന്നതിന് വിദഗ്ധ സമിതിയെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍ അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+