Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്മാര്‍ട് സിറ്റി: കേരള സംഘം ദുബായിലേയ്ക്ക്

തിരുവനന്തപുരം: കൊച്ചിയില്‍ സ്മാര്‍ട്സിറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ക്കായി സംസ്ഥാന സംഘം തിങ്കളാഴ്ച വൈകീട്ട് ദുബായിലേയ്ക്ക് തിരിയ്ക്കും.

പദ്ധതിയിടെ പാട്ടക്കരാര്‍, കാലാവധി, തൊഴിലവസരങ്ങളുടെ എണ്ണം, പദ്ധതിയുടെ തുടക്കം എന്നീ കാര്യങ്ങളിലായിരിക്കും ചര്‍ച്ച നടക്കുക.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷീലാ തോമസ്, അഡീഷണല്‍ സെക്രട്ടറി സുരേഷ് കുമാര്‍, ഐടി സെക്രട്ടറി പി.ജി.ടെന്‍സിംങ്, ഐടി ഉപദേഷ്ടാവ് ജോസഫ് സി. മാത്യു എന്നിവരാണ് സംസ്ഥാന സംഘത്തിലുള്ളത്.

ദുബായ് ടെക്നോളജി ആന്‍ഡ് മീഡിയ ഫ്രീ സോണ്‍ അതോറിറ്റി (ടീകോം)യെ പ്രതിനിധീകരിച്ച് ഇന്റര്‍നാഷണല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഫരീദ് അബ്ദുള്‍ റഹ്മാന്‍, ചീഫ് പ്ലാനിംഗ് ആന്റ് ബിസിനസ് ഡവലപ്പ്മെന്റ് ഓഫീസര്‍ ദീപക് പത്മനാഭന്‍, ബാജു ജോര്‍ജ് , ദീപ്തി ഖോസ്ല എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

പദ്ധതിയുടെ പാട്ടക്കരാര്‍ കാലാവധി 30 വര്‍ഷത്തില്‍ നിന്ന് വര്‍ദ്ധിപ്പിക്കുക, 90,000 തൊഴിലവസരങ്ങള്‍ ഏതൊക്കെ മേഖലയിലെന്നു വ്യക്തമാക്കുക തുടങ്ങിയവയാണ് ടീകോം അധികൃതര്‍ ഉന്നയിച്ചിരിക്കുന്ന പ്രധാന ആവശ്യങ്ങള്‍.

ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനുപുറമേ ദുബായ് ഇന്റര്‍നെറ്റ് സിറ്റിയിലെ സൗകര്യങ്ങളും കേരള പ്രതിനിധികള്‍ കാണും. അവിടെ സൃഷ്ടിച്ചിരിക്കുന്ന തൊഴിലവസരങ്ങളുടെ എണ്ണവും സംഘം വിലയിരുത്തും.

സ്മാര്‍ട് സിറ്റി നിര്‍മ്മാണത്തിനായി ഭൂമിയിടെ വില മുന്‍കൂറായി നല്‍കണമെന്നാണ് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഐടി മേഖലയില്‍ 90,000 തൊഴിലവസരങ്ങള്‍ എന്നതിനുപുറമേ അനുബന്ധ മേഖല കൂടി ചേരുമ്പോള്‍ 2, 7ലക്ഷം തൊഴിലവരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കേരള സര്‍ക്കാറിന്റെ വിലയിരുത്തല്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+