വിഴിഞ്ഞം തുറമുഖം: നടപടികള്‍ വൈകാതെ പൂര്‍ത്തിയാകുമെന്ന് മന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പദ്ധതിയ്ക്ക് സുരക്ഷാ അനുമതി ലഭ്യമാക്കുന്നതുസംബന്ധിച്ച് എല്ലാ നടപടികളും സര്‍ക്കാര്‍ ഉടന്‍ ചെയ്തുതീര്‍ക്കുമെന്ന് തുറമുഖമന്ത്രി എം.വിജയകുമാര്‍ നിയമസഭയില്‍ അറിയിച്ചു.
സിപിഎമ്മിലെ വി. ജെ.തങ്കപ്പന്റെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഈയിടെ സംസ്ഥാന ആവശ്യങ്ങളുമായി കേന്ദ്രസന്ദര്‍ശനം നടത്തിയ സംസ്ഥാന പ്രതിനിധിസംഘം വളരെക്കാലമായുള്ള കേരളത്തിന്റെ ഈ ആവശ്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയിട്ടുമുണ്ട്.
ഈ പദ്ധതിയുടെ കാര്യത്തില്‍ ഒരാശങ്കയും വേണ്ടെന്നും എല്‍ഡിഎഫ് സര്‍ക്കാറിന്റെ വികസന അജണ്ടയില്‍ പ്രമുഖസ്ഥാനത്തുള്ള പദ്ധതിയാണിതെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications