Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഡിക്കല്‍ മാനേജ്മെന്റ് ചര്‍ച്ചയില്‍ നിന്ന് പിന്മാറുന്നു

തിരുവനന്തപുരം: സ്വാശ്രയ കോളജ്മാനേജ്മെന്റുകള്‍ ഒത്തുതീര്‍പ്പിന് തയ്യാറായതിനെക്കുറിച്ച് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന വിവാദമാകുന്നു. മെഡിക്കല്‍ മാനേജ്മെന്റുകള്‍ സ്വാശ്രയപ്രശ്നത്തിനു പരിഹാരമായി ദീര്‍ഘകാല കരാര്‍ ഉണ്ടാക്കുന്നതിന് സര്‍ക്കാറുമായി നടത്തിവരുന്ന ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയാണെന്ന് മെഡിക്കല്‍ മാനേജ്മെന്റ്സ് അസോസിയേഷന്‍ സെക്രട്ടറി ജോര്‍ജ് പോള്‍ അറിയിച്ചു.

സ്വാശ്രയ പ്രശ്നത്തില്‍ കൈവിലങ്ങുവീഴുമെന്ന ഘട്ടത്തിലാണ് മാനേജ്മെന്റുകള്‍ ഒത്തുതീര്‍പ്പിന് തയ്യാറായതെന്ന വി.എസ് ഞായറാഴ്ച പാലക്കാട്ട് നടത്തിയ പ്രസ്താവനയാണ് മെഡിക്കല്‍ മാനേജ്മെന്റുകളെ പ്രകോപിപ്പിച്ചത്.

മന്ത്രിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ തുടര്‍ന്നും ദീര്‍ഘകാല ധാരണയ്ക്കായുള്ള ചര്‍ച്ച നടത്തുന്നതില്‍ പ്രസക്തിയില്ല. ഇനിയുള്ള ചര്‍ച്ച മാനേജ്മെന്റുകളുടെ കയ്യില്‍ വിലങ്ങു വീണതിനു ശേഷം മതി. എന്നാല്‍ ഇതിന്റെ പേരില്‍ ഇക്കൊല്ലത്തേയ്ക്കുണ്ടാക്കിയ ധാരണയില്‍ നിന്ന് തങ്ങള്‍ പിന്മാറുകയില്ലെന്നും ജോര്‍ജ് പോള്‍ വ്യക്തമാക്കി.

സര്‍ക്കാറിന്റെ പ്രതിഛായ കൂടി സംരക്ഷിക്കുന്നതിനുവേണ്ടിയാണ് തങ്ങള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. എന്നിട്ടും മുഖ്യമന്ത്രി ഇത്തരത്തില്‍ പ്രസ്താവന ഇറക്കിയത് നിര്‍ഭാഗ്യകരമാണ്.

മറ്റ് മാനേജ്മെന്റുകള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നിട്ടും അതിന് തയ്യാറായ മെഡിക്കല്‍ മാനേജ്മെന്റുകളെ ആക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചതില്‍ പ്രതിഷേധമുണ്ട്. വിദ്യാര്‍ത്ഥികളുടെ പ്രവേശനം വഴി കിട്ടിയേക്കുമായിരുന്ന പണം നഷ്ടപ്പെടുത്തിക്കൊണ്ടാണ് തങ്ങള്‍ ധാരണയ്ക്കു തയ്യാറായത്- അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+