മുംബൈ സ്ഫോടനക്കേസ്: അബ്ദുള്‍ ഗാനി തുര്‍ക്ക് കുറ്റക്കാരന്‍
മുംബൈ: 1993ല്‍ നടന്ന മുംബൈ സ്ഫോടനപരമ്പരകേസിലെ പ്രതിയായ അബ്ദുള്‍ ഗാനി തുര്‍ക്ക് കുറ്റക്കാരനാണെന്ന് ടാഡാകോടതി വിധിച്ചു.
സെന്‍ട്രി ബസാറില്‍ 113 ആളുകളുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിലാണ് തുര്‍ക്കിന്റെ പങ്ക് സ്ഥിരീകരിക്കപ്പെട്ടത്.
സ്ഫോടനം നടത്തുന്നതിനായി വാഹനങ്ങളില്‍ ആര്‍ഡിഎക്സ് നിറയ്ക്കുകയും സെന്‍ട്രി ബസാറില്‍ ആര്‍ഡിഎക്സ് നിറച്ച് ജീപ്പ് കൊണ്ടുവന്ന് പാര്‍ക്ക് ചെയ്യുകയും ചെയ്തത് തുര്ക്കാണെന്ന കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.
മുംബൈ സ്ഫോടനക്കേസില്‍ കുറ്റം ചുമത്തപ്പെടുന്ന എട്ടാമത്തെ വ്യക്തിയാണ് തുര്‍ക്ക്. സെന്‍ട്രി ബസാറിലേത് കൂടാതെ റായ്ഗഡ് ജില്ലയിലെ ശെഖാദി തീരത്തുനടത്തിയ സ്ഫോടനത്തിനുവേണ്ടി സ്ഫോടകവസ്തുക്കള്‍ നിക്ഷേപിച്ചതിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ മഹാരാഷ്ട്രയിലെ ബോര്ഗട്ടിലെ സന്ദേരി ഗ്രാമത്തില്‍ നടന്ന ആയുധ പരിശീലനത്തില്‍ പങ്കെടുത്തു, സ്ഫോടനവുമായു ബന്ധപ്പെട്ട ഗൂഡാലോചനയില്‍ പങ്കാളിയായി എന്നിങ്ങനെ മറ്റ് രണ്ട് ആരോപണങ്ങളില്‍ തുര്‍ക്ക് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ല.
ആയുധ പരിശീലനത്തില്‍ തുര്‍ക്ക് പങ്കെടുത്തിരുന്നതായി തെളിവുകളില്ലെന്ന് ജഡ്ജി പി.ഡി. കോഡ വ്യക്തമാക്കി. കൂടാതെ സ്ഫോടനം നടത്തുന്നതിനായുള്ള ഗൂഡാലോചനയ്ക്ക് ഇയാള്‍ പോയിരുന്നെങ്കിലും ചര്ച്ചിയില് പങ്കെടുക്കാതെ പുറത്ത് നില്‍ക്കുകയായിരുന്നുവെന്നും ജഡ്ജി പറഞ്ഞു.
കൊലപാതകം, കൊലപാതകശ്രമം തുടങ്ങി ആറ് കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെയുള്ളത്. കേസിലെ പ്രധാന പ്രതിയായ ടൈഗര്‍ മേമന്റെ സഹായി എന്നനിലയ്ക്കാണ് ഇയാള്‍ സ്ഫോടനക്കുറ്റത്തില് പങ്കാളിയായതെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications