വിമാനയാത്രാക്കൂലി കുറയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലും-ഗള്‍ഫ് രാജ്യങ്ങളിലുമായി സര്‍വ്വീസ് നടത്തുന്ന എയര്‍ ഇന്ത്യ വിമാനങ്ങളുടെ യാത്രാക്കൂലി വര്‍ദ്ധിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു.
കോണ്‍ഗ്രസിലെ എ.പി.അനില്‍കുമാറിന്റെ ശ്രദ്ധക്ഷണിയ്ക്കല്‍ പ്രമേയത്തിന് മറുപടിപറയുകയായിരുന്നു മുഖ്യമന്ത്രി. ഈ മേഖലയില്‍ എയര്‍ ഇന്ത്യ ഈടാക്കുന്നത് ഭീമമായ തുകയാണെന്നതില്‍ തര്‍ക്കമില്ല.
ഈയിടെ കേന്ദ്രം സന്ദര്‍ശിച്ച സംസ്ഥാന സര്‍വ്വകക്ഷി സംഘം ഇക്കാര്യം പ്രധാനമന്ത്രിയുടെയും കേന്ദ്രവ്യോമയാനമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട് . ഇതുകൂടാതെ കേരളത്തില്‍ നിന്നുള്ള എംപിമാരും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.
ഇതുകൂടാതെ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിയ്ക്കു പോകുന്ന മലയാളികള്‍ക്കായി യാത്രാക്കൂലി കുറഞ്ഞ സീറ്റുകളുടെ എണ്ണം കൂട്ടാന്‍ എയര്‍ ഇന്ത്യയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications