Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറാട് കലാപം: സിബിഐ അന്വേഷണം വേണമെന്ന് ശ്രീധരന്‍പിള്ള

കൊച്ചി: മാറാട് കലാപത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള.

മാറാട് കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശചെയ്ത് തിനെക്കുറിച്ച് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

കലാപത്തെക്കുറിച്ചന്വേഷിച്ച ജോസഫ് കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് പ്രകാരം യഥാര്‍ത്ഥപ്രതികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

പ്രധാനപ്രശ്നത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കുക എന്നാതാണ് ഏതാനും ഉന്നതഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശചെയ്തതിനുപിന്നിലെ ലക്ഷ്യം. യഥാര്‍ത്ഥ കുറ്റവാളികള്‍ ഇപ്പോഴും സുരക്ഷിതരായി കഴിയുകയാണ്- ശ്രീധരന്‍ പിള്ള ആരോപിച്ചു.

കലാപത്തില്‍ സംസ്ഥാനത്തിന് പുറത്തുള്ളശക്തികള്‍, തീവ്രവാദികളുമായുള്ള പങ്ക് കൂടാതെ ഇതിനായി ലഭ്യമായിരിക്കുന്ന സാമ്പത്തികസഹായത്തിന്റെ ഉറവിടം എന്നിവയും തെളിയിക്കപ്പെടേണ്ടതുണ്ട്- പിള്ള ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+