Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടിവെള്ള പദ്ധതി 2008ല്‍ പൂര്‍ത്തിയാകും: മന്ത്രി

തിരുവനന്തപുരം: ജപ്പാന്‍ ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്റെ (ജെബിഐസി) സഹായത്തോടെ നടപ്പാക്കുന്ന കുടിവെള്ള വിതരണ പദ്ധതി 2008 ആഗസ്റില്‍ പൂര്‍ത്തിയാകുമെന്ന് ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു.

സംസ്ഥാനത്തെ അഞ്ച് ജില്ലകളിലായി 1,8000 കോടി രൂപചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ച് ജില്ലകളിലെ ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള ഈ പദ്ധതി വിചാരിച്ച സമയത്തിനുള്ളില്‍ത്തന്നെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്-മന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാറും ഓവര്‍സീസ് ഇക്കണോമിക് കോ-ഓപ്പറേഷന്‍ ഫണ്ടും( ഇപ്പോള്‍ ജെബിഐസി)1999ലാണ് പദ്ധതിയുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവെച്ചത്.

കരാര്‍ പ്രകാരം പദ്ധതി 2006 ജൂണില്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍ ഇതിനായി കണ്‍സള്‍ട്ടന്റുമാരെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച വിവാദത്തെത്തുടര്‍ന്ന് പദ്ധതി തുടങ്ങാന്‍ വൈകുകയായിരുന്നു.

പദ്ധതിയ്ക്കായി മൊത്തം വകയിരുത്തിയ തുകയുടെ പത്ത് ശതമാനമാണ് കണ്‍സള്‍ട്ടന്റ് ഫീസ്. തിരുവനന്തപുരം, കോഴിക്കോട്, ചേര്‍ത്തല, പട്ടുവം, മീനാട് എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കാണ് പദ്ധതി പ്രയോജനപ്പെടുക-മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+