83 മലയാളികള്‍ ഒമാന്‍ ജയിലില്‍

തിരുവനന്തപുരം: മതിയായ രേഖകളില്ലാത്തതിനെത്തുടര്‍ന്ന് 83 മലയാളികള്‍ ഒമാനിലെ മിലിട്ടറി ജയിലില്‍ തടവില്‍ക്കഴിയുന്നതായി സംസ്ഥാന സര്‍ക്കാരിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ അറിയിച്ചു.

ഇവരെ മോചിപ്പിക്കുന്നതിനായി സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോണ്‍ഗ്രസിലെ കെ.എം.ബാബുവിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

തടവില്‍ക്കഴിയുന്ന മലയാളികളെക്കുറിച്ച് ഒമാനിലെ ഇന്ത്യന്‍ എംബസി തന്ന വിവരമനുസരിച്ച് യഥാര്‍ത്ഥരേഖകള്‍ ഹാജരാക്കുന്നതിനായി സര്‍ക്കാര്‍ ഇവരുടെയെല്ലാം പേരുകള്‍ മാധ്യമങ്ങള്‍വഴി പ്രസിദ്ധീകരിച്ചിരുന്നു.

ഇതുപ്രകാരം ലഭിച്ച രേഖകളെല്ലാം ഇതിനകംതന്നെ സര്‍ക്കാര്‍ ഇന്ത്യന്‍ എംബസിക്ക് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തുനിന്നും വിദേശത്തേയ്ക്ക് ജോലിക്കാരെ കൊണ്ടുപോകുന്ന അനധികൃത ഏജന്‍സികളെക്കുറിച്ച് സര്‍ക്കാറിന് അറിവ് ലഭിച്ചിട്ടുണ്ട്. ഇതു തടയുന്നതിനായി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+