വിമാനയാത്രയില്‍ മുന്നില്‍ പി.ജെ.ജോസഫ്
തിരുവനന്തപുരം: വിമാനയാത്രയ്ക്കിടെ സഹയാത്രികയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ പെട്ട് രാജിവച്ച മുന്‍മന്ത്രി പി.ജെ.ജോസഫാണ് ഇതുവരെ മന്ത്രിമാരില്‍ ഏറ്റവും കൂടുതല്‍ വിമാനയാത്ര നടത്തിയത്. സപ്തംബര്‍ 13 വരെ 20 തവണയാണ് ജോസഫം വിമാനയാത്ര നടത്തിയത്.
എട്ടു തവണ വിമാനയാത്ര നടത്തിയ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് രണ്ടാമത്. കെ.പി.രാജേന്ദ്രനും ഡോ. തോമസ് ഐസക്കും ഏഴു തവണ വിമാനയാത്ര നടത്തിയിട്ടുണ്ട്. മന്ത്രിമാരായ മുല്ലക്കര രത്നാകരനും ജി.സുധാകരനും സപ്തംബര്‍ 13 വരെ വിമാനയാത്ര നടത്തിയിട്ടില്ല.
മന്ത്രിമാരുടെ ഇതുവരെയുള്ള യാത്രാബത്തയില്‍ 9,00,597 രൂപയാണ് ചെലവ്.












Click it and Unblock the Notifications