മുഹമ്മദ് കമ്മറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കും: ബേബി

തിരുവനന്തപുരം: സ്വാശ്രയ കോളജ് പ്രവേശനത്തിലെ ക്രമക്കേടുകളെക്കുറിച്ചന്വേഷിച്ച ജസ്റിസ് പി.എ.മുഹമ്മദ് കമ്മറ്റി റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നടപടികൈക്കൊള്ളുമെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി നിയമസഭയില്‍ അറിയിച്ചു.

അടിയന്തര പ്രമേയത്തിന് അവതരണാനുമതി നേടിക്കൊണ്ടുള്ള പ്രതിപക്ഷത്തിന്റെ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സുപ്രിം കോടതി നിര്‍ദ്ദേശമനുസരിച്ച് നിയമിച്ച കമ്മറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചുകഴിഞ്ഞതാണ്. ഇതിന്മേല്‍ നടപടിയെടുക്കുന്നതിനായി മന്ത്രസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ നടപടിയെടുക്കുകയെന്നതിലുപരി അതുപയോഗിച്ച് ആരെയും ഉപദ്രവിക്കുകയെന്ന ഉദ്ദേശ്യം സര്‍ക്കാറിനില്ല- ബേബി പറഞ്ഞു.

സ്വാശ്രയ പ്രശ്നം മാനേജ്മെന്റുകളുമായി ചര്‍ച്ചചെയ്യാന്‍ ഒരു സ്വകാര്യക്കമ്പനിയെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടില്ല. ഓപ്ഷന്‍ നല്‍കേണ്ട തീയ്യതി നീട്ടിയത് വിദ്യാര്‍ത്ഥികളുടെ സൗകര്യം കണക്കിലെടുത്താണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ക്ക് കാരണം യുഡിഎഫ് സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+