Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: ജലനിരപ്പ് ഉയര്‍ത്താന്‍ സംസ്ഥാനം അനുവദിക്കില്ലെന്ന് മന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136അടിയില്‍ നിന്നും ഉയര്‍ത്താന്‍ പാടില്ലെന്നതാണ് കേരളത്തിന്റെ നിലപാടെന്ന് ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

അണക്കെട്ടിനു സമീപം താമസിക്കുന്ന ജനങ്ങളുടെ സുരക്ഷതത്വം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും മന്ത്രി പറഞ്ഞു.

നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് തകരാറുണ്ടായാല്‍ കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ള ജനങ്ങളെയായിരിക്കും അത് ബാധിക്കുക.

അണക്കെട്ട് സ്ഥിതിചെയ്യുന്ന സ്ഥലം ഭൂകമ്പ സാധ്യതാ പ്രദേശമാണെന്ന് നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിന്റെ ആവശ്യങ്ങളുമായി കേന്ദ്രം സന്ദര്‍ശിച്ച സര്‍വ്വകക്ഷി സംഘം മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിയ്ക്കുന്നതിനായി പ്രധാനമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. -മന്ത്രി വിശദീകരിച്ചു.

പറമ്പിക്കുളം-ആളിയാര്‍ ജലവിതരണ കരാറിലെ വ്യവസ്ഥകള്‍ തമിഴ്നാട് പാലിക്കുന്നില്ലെന്നും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണെന്നം മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+