Get Updates
Get notified of breaking news, exclusive insights, and must-see stories!

പി.ശങ്കരനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു

കോഴിക്കോട്: ഡിഐസി വിമത യോഗം കഴിഞ്ഞിറങ്ങിയ പി. ശങ്കരനെ ഒരു കൂട്ടം പേര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.

യോഗം നടന്ന കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിനു പുറത്ത് കാത്തുനിന്നിരുന്ന ചിലരാണ് ശങ്കരനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. യോഗം കഴിഞ്ഞിറങ്ങിയ ഡിഐസി ജില്ലാ വൈസ് പ്രസിഡന്റ് ഇ.കെ.ഗോപാലകൃഷ്ണനെ ചിലര്‍ തടഞ്ഞു. ഒപ്പമുണ്ടായിരുന്ന ശങ്കരന്‍ ഇത് ചോദ്യം ചെയ്യാനെത്തിയപ്പോഴാണ് ആളുകള്‍ ശങ്കരനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. പൊലീസ് ഇടപെട്ടതിനാല്‍ കയ്യേറ്റം നടന്നില്ല.

ഇടതുമുന്നണിയില്‍ സ്ഥാനമാനങ്ങള്‍ നേടാന്‍ ഒമ്പത് എം.എല്‍.എമാരെ മുരളീധരന്‍ കുരുതികൊടുത്തുവെന്ന് യോഗത്തില്‍ സംസാരിച്ച പി. ശങ്കരന്‍ പറഞ്ഞു. കെ.കരുണാകരന് കോണ്‍ഗ്രസ് വിട്ടു പോകാന്‍ ഒരിക്കലും ആഗ്രഹമുണ്ടായിരുന്നില്ല. ആദ്യം എല്‍ഡിഎഫിനൊപ്പം പോകാന്‍ ശ്രമിച്ചതും പിന്നീട് യുഡിഎഫിനൊപ്പം നിന്നതും കെ.കരുണാരന്റെ താത്പര്യം അനുസരിച്ചായിരുന്നില്ല.

പല സമയത്തും കണ്ണീരണിഞ്ഞ കരുണാകരനെ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. സ്ഥാനമാനങ്ങള്‍ നേടാനാണ് മുരളീധരന്‍ ഇടതുമുന്നണിയിലേക്ക് പോകാന്‍ ശ്രമിച്ചത്. അതിന് വേണ്ടി ഒമ്പത് എംഎല്‍എമാരെ ബലികൊടുക്കുകയായിരുന്നു. എംഎല്‍എമാരുടെ എണ്ണം 28ല്‍ നിന്ന് ഇന്നത്തെ നിലയിലായത് എന്തുകൊണ്ടാണെന്ന് കരുണാകരന്‍ ചിന്തിക്കണമെന്നും ശങ്കരന്‍ പറഞ്ഞു.

കോഴിക്കോട് ഡിഐസി പ്രസിഡന്റ് കെ.ഗോപാലകൃഷ്ണന്‍, വി.ബലറാം എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+