തന്ത്രിക്കേസ്: ശോഭാ ജോണിന് ജാമ്യം
കൊച്ചി: ശബരിമല തന്ത്രിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി ശോഭാജോണിനും രണ്ടാം പ്രതി വിജിലിനും ഹൈക്കോടതി ജാമ്യം അനുവദിച്ചു.
അതേ സമയം സംഭവത്തിലെ മുഖ്യക്കണ്ണിയെന്ന് പൊലീസ് സംശയിക്കുന്ന സിനിമാ-സീരിയല്‍ നടന്‍ ബെച്ചു റഹ്മാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ഒക്ടോബര്‍ രണ്ടിന് അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പില്‍ ബെച്ചു റഹ്മാന്‍ ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു.
ഉപാധികളോടെയാണ് ശോഭാ ജോണിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മജിസ്ട്രേറ്റ് കോടതിയുടെ പരിധി വിട്ടുപോകരുതെന്നും ആഴ്ചയില്‍ രണ്ടു ദിവസം അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പില്‍ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ആഗസ്ത് രണ്ടിനാണ് ശോഭാജോണിന്റെ പൊലീസ് അറസ്റ് ചെയ്യുന്നത്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശോഭക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നെങ്കിലും ജാമ്യം ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ മറ്റ് പ്രതികളെ കിട്ടായില്ലെന്നതിന്റെ പേരില്‍ ശോഭയെ അനിശ്ചിതമായി കസ്റഡിയില്‍ വയ്ക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.












Click it and Unblock the Notifications