മാനേജ്മെന്റുകളെ അവഹേളിച്ചിട്ടില്ല: വി.എസ്
കൊല്ലം: സ്വാശ്രയ കോളജുകളെ താന്‍ അവഹേളിക്കുന്ന രീതിയില്‍ താന്‍ സംസാരിച്ചുവെന്ന പ്രചാരണം വാസ്തവവരുദ്ധമാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.
ഇത് വെറുമൊരു മാധ്യമസൃഷ്ടിയാണ്. സൗഹൃദ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ച താന്‍ അവരെ വിലകുറച്ചു കാണിച്ചിട്ടില്ല. ഇനി അങ്ങനെ ചെയ്യുകയുമില്ല- വി.എസ് പറഞ്ഞു.
മുഖ്യമന്ത്രി അവഹേളിച്ചു സംസാരിച്ചതിനാല്‍ പ്രതിഷേധസൂചകമായി ചര്‍ച്ചയില്‍ നിന്ന് പിന്മാറുന്നതായി മാനേജ്മെന്‍ുകള്‍ പറഞ്ഞതായി വാര്‍ത്തകള്‍ കണ്ടു. പത്രക്കാര്‍ അവരുടെ ചോദ്യങ്ങള്‍ എന്റേതാക്കി മാറ്റിയെഴുതുകയായിരുന്നു.
അങ്ങനെ ഞങ്ങള്‍ വിലക്കിയപ്പോള്‍ മാനേജ്മെന്റുകള്‍ കീഴടങ്ങി എന്നായി പ്രസ്താവന. ഇങ്ങനെ തെറ്റായ വ്യാഖ്യാനം നല്‍കിയവര്‍ അത് തിരുത്തണം. ഉപസമിതിയും മന്ത്രിമാര്‍ തനിച്ചും നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടപ്പോള്‍ താനാണ് മാനേജ്മെന്റുകളെ ചര്‍ച്ചയ്ക്ക് വിളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications