Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാങ്ക് ലയനത്തിനെതിരെ സിപിഐ

തിരുവനന്തപുരം: ലോര്‍ഡ് കൃഷ്ണാ ബാങ്കിനെ സെഞ്ചൂറിയന്‍ ബാങ്ക് ഒഫ് പഞ്ചാബില്‍ ലയിപ്പിക്കുന്നതിനു പകരം പൊതുമേഖലാ ബാങ്കില്‍ ലയിപ്പിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ ആവശ്യപ്പെട്ടു.

ആറ് ദശകങ്ങളായി സാധാരണക്കാരുടെ പണമിടപാടുകളില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിവരുന്ന ലോര്‍ഡ് കൃഷ്ണാ ബാങ്കിനെ സെഞ്ചൂറിയന്‍ ബാങ്കില്‍ ലയിപ്പിക്കുന്നതോടെ സാധാരണക്കാര്‍ക്കു കിട്ടിവരുന്ന ഈ സേവനങ്ങള്‍ ഇല്ലാതാവുമെന്ന് വെളിയം ഭാര്‍ഗവന്‍ പറഞ്ഞു.

ആകെ 111 ശാഖകളാണ് ഈ ബാങ്കിനുള്ളത്, ഇതില്‍ 68 എണ്ണവും കേരളത്തിലെ ഗ്രാമീണ മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തിലുള്ള ഒരു ബാങ്കിനെ സെഞ്ചൂറിയന്‍ ബാങ്കുമായി ലയിപ്പിക്കുന്നത് ജനങ്ങളുടെ താല്പര്യങ്ങള്‍ക്കെതിരാണ്.

അത്തരത്തില്‍ ഒരു ലയനം നടത്തല്‍ അത് ലോര്‍ഡ് കൃഷ്ണയിലെ ജീവനക്കാരെയും ബാധിക്കും- വെളിയം ചൂണ്ടിക്കാട്ടി.

ലയനത്തിനെതിരെ സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക് സിപിഐ പിന്തുണ നല്‍കുമെന്നും അദ്ദേഹം ഒരു പ്രസ്താവനയില്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+