ജാര്‍ഖണ്ഡില്‍ മധു കോഡ വിശ്വാസവോട്ട് നേടി
റാഞ്ചി: ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി മധു കോഡ വിശ്വാസവോട്ട് നേടി. ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിച്ച വിശ്വാസപ്രമേയം പാസായി.
വിശ്വാസപ്രമേയത്തിന് അനുകൂലമായി 41 വോട്ടുകളാണ് ലഭിച്ചത്. ഏക സിപിഐ (എംഎല്‍-ലിബറേഷന്‍) എംഎല്‍എ വിനോദ്കുമാര്‍ സിംഗ് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് വിശ്വാസവോട്ടിനു വേണ്ട 41 എംഎല്‍എമാരുടെ പിന്തുണ യുപിഎയുടെ പ്രതിനിധിയായി മുഖ്യമന്ത്രിയായ കോഡക്ക് ലഭിച്ചത്.
താത്കാലിക സ്പീക്കറായി നിയമിതനായ കോണ്‍ഗ്രസ് എംഎല്‍എ പ്രദീപ് കുമാര്‍ ബാല്‍മച്ചുവാണ് വിശ്വാസ പ്രമേയം വോട്ടിനിട്ടത്. വിശ്വാസവോട്ട് തേടുന്നതിനു മുമ്പ് സ്പീക്കറുടെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎല്‍എ സരയു റോയി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു.












Click it and Unblock the Notifications