Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപതിരഞ്ഞെടുപ്പ്: ഇടതുമുന്നണിയ്ക്ക് നേട്ടം

കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന ഉപതിരഞ്ഞൈടിപ്പില്‍ ഇടതുമുന്നണിയ്ക്ക് വിജയം. പൂര്‍ണഫലം അറിവായ 16വാര്‍ഡുകളില്‍ ഒന്‍പതെണ്ണം ഇടതുമുന്നണി സ്വന്തമാക്കി.

ഏഴിടത്ത് യുഡിഎഫിനാണ് വിജയം. യുഡിഎഫിന്റെ ആധിപത്യത്തിലായിരുന്ന മൂന്ന് വാര്‍ഡുകള്‍ ഇടതുമുന്നണി തിരിച്ചുപിടിച്ചിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന നാല് വാര്‍ഡുകളില്‍ മൂന്നെണ്ണവും ഇടതുമുന്നണിയ്ക്കാണ്. കങ്ങഴയിലും കൂത്താട്ടുകുളത്തും വിജയം ഇടതിനൊപ്പം തന്നെയാണ്.

നാല് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേയ്ക്കും രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലേയ്ക്കും രണ്ട് മുനിസിപ്പാലിറ്റി വാര്‍ഡുകളിലേയ്ക്കും 13ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേയ്ക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

കൊട്ടാരക്കരയില്‍ അവസാനഫലം അറിവായപ്പോള്‍ യുഡിഎഫാണ് മുന്നിട്ടുനില്‍ക്കുന്നത്. കോട്ടയം ജില്ലയിലെ കങ്ങഴയില്‍ ഇടതുമുന്നണിയിലെ എസ്. പ്രഭാകരക്കുറുപ്പാണ് ജയിച്ചുകയറിയത്. ഇതോടെ കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ഭരണംതന്നെ യുഡിഎഫിന് നഷ്ടമായി.

എന്നാല്‍ ഗ്രാമപഞ്ചായത്ത് ഫലങ്ങളില്‍ യുഡിഎഫാണ് നേട്ടമുണ്ടാക്കിയത്. ഏഴിടത്ത് വിജയം നേടാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ആറ് വാര്‍ഡുകളാണ് എല്‍ഡിഎഫിന് കിട്ടിയിരിക്കുന്നത്. ഇതില്‍ മൂന്ന് വാര്‍ഡുകല്‍ യുഡിഎഫിന് ആധിപത്യമുണ്ടായിരുന്നതാണ്.

കൊല്ലം ജില്ലയിലെ രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിലും ഇടതിന് തന്നെയാണ് ജയം. എറണാകുളം ജില്ലയിലെ മുളവുകാട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ജയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+