Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയിലും കോട്ടയത്തും ചിക്കന്‍ ഗുനിയ പടര്‍ന്നുപിടിയ്ക്കുന്നു

ആലപ്പുഴ: ആലപ്പുഴ , കോട്ടയം ജില്ലകളുടെ പലഭാഗങ്ങളിലും ചിക്കന്‍ ഗുനിയ രോഗം പടര്‍ന്നുപിടിക്കുന്നു. ആലപ്പുഴയുടെ തെക്കന്‍ താലൂക്കുകളിലും കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലുമാണ് വ്യാപകമായി രോഗം കണ്ടെത്തിയത്.

ചേര്‍ത്തല താലൂക്കില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി 19 പേര്‍ മരിച്ചു. ഇതില്‍ മൂന്ന് പേര്‍ മരിച്ചത് എലിപ്പനി മൂലമാണെന്ന് ജില്ലാ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.

ചേര്‍ത്തലതാലൂക്കില്‍ മാത്രമായി 602 പേര്‍ക്ക് ചിക്കന്‍ ഗുനിയ ബാധിച്ചിട്ടുണ്ട്. അമ്പലപ്പുഴ താലൂക്കില്‍ രോഗബാധയെത്തുടര്‍ന്ന് നൂറോളം ആളുകള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ ചിക്കന്‍ ഗുനിയ രോഗ ലക്ഷണങ്ങളോടെ അമ്പത് പേരെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ചിക്കന്‍ ഗുനിയ രോഗം മാരകമല്ലെങ്കിലും ആന്തരികാവയവങ്ങളെ പ്രധാനമായും കരളിനെയാണ് ഇത് ബാധിക്കുക. മനുഷ്യരിലെ രോഗപ്രതിരോധ സംവിധാനത്തെ തകരാറിലാക്കുന്ന ചിക്കന്‍ ഗുനിയ വൈറസ് മറ്റേതെങ്കിലും രോഗം ബാധിച്ചവരില്‍ പ്രവേശിക്കുകയാണെങ്കില്‍ ആ രോഗം ഗുരുതരമാകാനിടവരുത്തും.

രോഗബാധയെത്തുടര്‍ന്നുണ്ടാകുന്ന നിര്‍ജ്ജലീകരണം, ആര്‍ത്രൈറ്റിസ്, കരളിന്റെ പ്രവര്‍ത്തനക്ഷമത കുറയല്‍, രക്തയോട്ടം കുറയല്‍ എന്നിവയാണ് മരണത്തിന് കാരണമാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+