Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഐസി വിമതരുടെ യോഗം സപ്തം.25ന്

കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയ്ക്ക് പരിപൂര്‍ണപിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഡിഐസി വിട്ടുപോയ നേതാക്കള്‍ പ്രമേയം പാസാക്കി.

മുന്‍മന്ത്രി പി.ശങ്കരന്റെനേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രമേയം പാസാക്കിയത്. ഡിഐസി വിട്ട ആറ് മുന്‍ എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. വി. ബാലാറാമാണ് പ്രമേയം അവതരിപ്പിച്ചത്.

സംഘടനാ താല്പര്യങ്ങള്‍ക്കുപരി വ്യക്തിതാല്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഡിഐസിയുടെ പ്രസക്തി നഷ്ടപ്പെട്ടുകഴിഞ്ഞുവെന്ന് വിമത നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.

ഡിഐസി വിട്ടവരുടെ സംസ്ഥാന നേതൃയോഗം സെപ്തംബര്‍ 25ന് തിരുവനന്തപുരത്ത് നടക്കും. യോഗത്തില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, മുന്‍മുഖ്യമന്ത്രി എ.കെ ആന്റണി എന്നിവരുമായി ചര്‍ച്ചകള്‍ നടത്തും.

അതിനുശേഷം കോണ്‍ഗ്രസ്സുമായുള്ള ലയന കണ്‍വന്‍ഷന്‍ തൃശ്ശൂരില്‍ നടത്തും. ഡിഐസി പിറന്നത് തൃശ്ശൂരിലായതുകൊണ്ടാണ് അതില്ലാതാകുന്ന യോഗവും തൃശ്ശൂരില്‍ നടത്താന്‍ തീരുമാനിച്ചതെന്ന് യോഗത്തിന്ശേഷം പി.ശങ്കരന്‍ പറഞ്ഞു.

യോഗത്തിനിടയില്‍ കരുണാകരനെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ മാലേത്ത് സരളാദേവി പൊട്ടിക്കരഞ്ഞു. കരുണാകരന്റെ അന്ത്യം ദയനീയമായിരിക്കുമെന്ന് സുലൈമാന്‍ റാവുത്തുര്‍ അഭിപ്രായപ്പെട്ടു. ഡിഐസി എന്ന പാര്‍ട്ടി കരുണാകരന്‍ മുരളീധരന് നല്‍കിയ കളിപ്പാട്ടമായിരുന്നെങ്കില്‍ എന്‍സിപി ഒരു ടൈം ബോംബിന്റെ ഫലമായിരിക്കും ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

എം.പി ഗംഗാധരന്‍ കരുണാകരനോടൊപ്പം തന്നെ ഉറച്ചുനല്‍ക്കുന്നത് ദിവസക്കൂലിയ്ക്കാണെന്ന് വി. ബാലാറാം കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+