കടലാക്രമണം: വീട് നിര്‍മിച്ചു നല്‍കും
തിരുവനന്തപുരം: കടലാക്രമണത്തില്‍ വീടുനഷ്ടപ്പെട്ട തീരദേശകുടുംബങ്ങള്‍ക്ക് സ്വന്തമായി വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു.
വി.സുരേന്ദ്രന്‍ പിള്ള(കേരള കോണ്‍ഗ്രസ്-ജോസഫ്)യുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കടലാക്രമണത്തില്‍ വീടു നഷ്ടപ്പെട്ട ഓരോ കുടുംബത്തിനും നാല്സെന്റ് ഭൂമിയില്‍ വീട് പണിതു നല്‍കും. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ രണ്ടുമുതല്‍ മൂന്നു ലക്ഷം രൂപവരെയ ചെലവാക്കിയാണ് ഓരോ വീടും നിര്‍മ്മിച്ചുനല്‍കുക-മന്ത്രി വിശദീകരിച്ചു.
കടലാക്രമണബാധിതരായ മൊത്തം 17,000കുടുംബങ്ങളാണുള്ളത്. ഇവരെയെല്ലാവരെയും ഈ പദ്ധതിയുടെ കീഴില്‍ പുനരധിവസിപ്പിക്കും.
തിരുവനന്തപുരം ജില്ലയിലെ പൂന്തുറ, എറണാകുളം ജില്ലിയെല നായരമ്പലം, തൃശ്ശൂര്‍ ജില്ലയിലെ ഇടവിലങ്ങ് എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കുക-മന്ത്രി അറിയിച്ചു












Click it and Unblock the Notifications