പാര്‍ട്ടി വിട്ടവര്‍ക്ക് ജനപിന്തുണയില്ല: കരുണാകരന്‍
തിരുവനന്തപുരം: പാര്‍ട്ടി വിട്ടുപോയവര്‍ക്ക് ജനപിന്തുണയില്ലെന്നും പാര്‍ട്ടി വിട്ടുപോയവരുടെ എതിര്‍പ്പ് ഇല്ലാതിരുന്നുവെങ്കില്‍ ലയനം നേരത്തെ നടക്കുമായിരുന്നുവെന്നും ഡിഐസി നേതാവ് കെ.കരുണാകരന്‍.
മുമ്പ് എടുത്തിട്ടുള്ള പല തീരുമാനങ്ങളില്‍ നിന്നും പിറകോട്ട് പോയതാണ് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയത്. ഇപ്പോള്‍ പാര്‍ട്ടി വിട്ടുപോയവരുടെ കണ്ണീര് കണ്ടതു കൊണ്ടു മാത്രമാണ് നേരത്തെ എന്‍സിപിയുമായി സഹകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോയത്.
ഡിഐസിയുമായി സഹകരിക്കേണ്ടെന്ന് ഇടതുമുന്നണിയും സിപിഎമ്മും തീരുമാനിച്ചപ്പോള്‍ തന്നെ പവാര്‍ സഹകരണ വാഗ്ദാനവുമായി പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചിരുന്നു. ഇപ്പോള്‍ പാര്‍ട്ടി വിട്ടവരുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് അന്ന് തീരുമാനമെടുക്കാതിരുന്നത്.
ഇപ്പോള്‍ ഇവര്‍ വിട്ടുപോയത് കൊണ്ട് സഹകരണം സുഗമമായി നടക്കും. ലയനം സാധ്യമാകുന്നത് വഴി കേരളത്തിലും കേന്ദ്രത്തിലും പാര്‍ട്ടിക്ക് മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ കഴിയും- കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications