മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരണം സര്‍ക്കാര്‍ പരിഗണനയില്‍: മന്ത്രി
തിരുവനന്തപുരം: മലബാറിലെ ക്ഷേത്രങ്ങളുടെ നടത്തിപ്പിനും ക്ഷേത്ര ജീവനക്കാരുടെ ക്ഷേമത്തിനുമായി മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപികരിക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചുവരികയാണെന്ന് ദേവസ്വം മന്ത്രി ജി.സുധാകരന്‍ നിയമസഭയെ അറിയിച്ചു.
കെകെ.ശൈലജ (സിപിഎം) യുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപികരിക്കുന്നത് സംബന്ധിച്ച് നിയമസഭയില്‍ വീണ്ടും ഒരു ബില്‍ അവതരിപ്പിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റ കാലത്ത് ഇത്തരമൊരു ബില്ല് 11-ാം നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. ഇത് സെലക്ട് കമ്മിറ്റിക്കു വിടുകയും ചെയ്തു. എന്നാല്‍ ബില്ല് പ്രാബല്യത്തില്‍ വന്നില്ല.
ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്സി വഴി തന്നെയാണ് നടക്കുന്നതെന്ന് ഉറപ്പു വരുത്തുന്നതിനായി ദേവസ്വം നിയമനങ്ങളില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. തിരുവിതാംകൂര്‍, കൊച്ചി, ഗുരുവായൂര്‍ ദേവസ്വം നിയമങ്ങള്‍ ഭേദഗതിചെയ്യാനുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്ഥിരം നിക്ഷേപമായി 215കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications