ചില സ്ഥലങ്ങളുടെ പേരുകളില്‍ മാറ്റം
തിരുവന്തപുരം: സംസ്ഥാനത്തെ ചില സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിയാതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
റവന്യൂമന്ത്രി കെ.പി രാജേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് സംസ്ഥാന സ്ഥലനാമ അതോറിറ്റി യോഗമാണ് പുതിയ പേരുകള്‍ തീരുമാനിച്ചത്.
കണയന്നൂര്‍ താലൂക്കിന്റെ പേര് എറണാകുളം താലൂക്ക് എന്നും പൂഞ്ഞാര്‍ വടക്കേക്കര വില്ലേജിന്റെ പേര് തലനാട് വില്ലേജ് എന്നുമായിരിക്കും ഇനി അറിയപ്പെടുക.
പള്ളിക്കര റയില്‍വേസ്റേഷന്റെ പേര് ബേക്കല്‍ ഫോര്‍ട്ട് റയില്‍വേസ്റേഷന്‍ എന്നാക്കിയിട്ടുണ്ട്. കാസര്‍ക്കോട്ടെ മൈരെ വില്ലേജിന്റെ പേര് ഷേണി വില്ലേജ് എന്നും തിരുവനന്തപുരം പൂലന്തറ ജങ്ഷന്റെ പേര് ശാന്തിഗിരി ജങ്ഷന്‍ എന്നും മാറ്റിയിട്ടുണ്ട്.
പുതിയ പേരുകള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനം സര്‍ക്കാര്‍ ഉടന്‍ പുറപ്പെടുവിക്കുമെന്ന് റവന്യൂ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.












Click it and Unblock the Notifications