Get Updates
Get notified of breaking news, exclusive insights, and must-see stories!

നീലവസന്തം കാണാന്‍ മൂന്നാറിലേയ്ക്ക് സഞ്ചാരികളുടെ പ്രവാഹം

മൂന്നാര്‍: പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂത്തുലയുന്ന നീലവസന്തം കാണാന്‍ രാജമലനിരകളിലേയ്ക്ക് സഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹം.

നീലക്കുറിഞ്ഞി പൂത്തുതുടങ്ങിയ സപ്തംബര്‍ ആദ്യവാരം മുതല്‍ 44,037 സഞ്ചാരികളാണ് ഇടുക്കി ജില്ലയിലെ മൂന്നാറിലുള്ള രാജമല സന്ദര്‍ശിച്ചത്. ഇരവികുളം ദേശീയോദ്യാനത്തില്‍പ്പെടുന്ന 97 ചതുരശ്ര കിലോമീറ്റര്‍ സ്ഥലമാണ് രാജമല. ഈ മലനിരകളിലാണ് ദൃശ്യവിസ്മയമൊരുക്കി നീലവസന്തം പൂത്തുലയുന്നത്.

രാജമലനിരകളില്‍കാണപ്പെടുന്ന അപൂര്‍വ്വ മൃഗങ്ങളായ വരയാടുകളും(നീലഗിരി താര്‍)സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

ഇപ്പോഴത്തെ മികച്ച കാലാവസ്ഥായാണ് ഇത്തവണ സഞ്ചാരകളുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമായതെന്ന് വന്യജീവി വകുപ്പധകൃതര്‍ പറയുന്നു. 2005 സപ്തംബറില്‍ 22,222സഞ്ചാരികളാണ് കേരള-തമിഴ്നാട് അതിര്‍ത്തിയിലുള്ള ഈ മലയോര വിനോദസഞ്ചാര കേന്ദ്രം സന്ദര്‍ശിച്ചത്.

ഇതേ അവസ്ഥ തുടരുകയാണെങ്കില്‍ അടുത്ത രണ്ടുമാസത്തനുള്ളില്‍ അഞ്ചുലക്ഷം സഞ്ചാരികളെങ്കിലും നീലക്കുറിഞ്ഞി പൂത്തതുകാണാന്‍ രാജമലയിലെത്തുമെന്ന് അധികൃതര്‍ കണക്കുകൂട്ടുന്നു.

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ ഉള്‍പ്പെടുന്ന ഇരവികുളം ദേശീയോദ്യാനം വരയാടുകളടക്കം നിരവധി വംശനാശം സംഭവിക്കുന്ന ജീവികളുടെ ആവാസകേന്ദ്രമാണ്.

തമിഴ്നാട്ടിലെ വാലപ്പാരിയിലുള്ള മുതുവാര്‍ എന്ന ആദിവാസി വിഭാഗക്കാര്‍ കുറിഞ്ഞി പൂക്കുന്ന കാലത്തെ അടിസ്ഥാനപ്പെടുത്തിയാണ് അവരുടെ പ്രായം കണക്കാക്കുന്നത്.

മൂന്നാറിനു സമീപമുള്ള ഗുണ്ടുമലൈ, മാട്ടുപ്പെട്ടി എന്നിവിടങ്ങളും നീലക്കുറിഞ്ഞികള്‍ കാണപ്പെടുന്നുണ്ട്. എല്ലാവര്‍ഷവും പൂക്കുന്നതുമുതല്‍ 16വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന കറിഞ്ഞികള്‍ വരെയുണ്ട്.

അക്കാന്തേസി എന്ന സസ്യ കുടുംബത്തില്‍പ്പെട്ട കുറിഞ്ഞിയുടെ ഇരുന്നൂറോളം വകഭേദങ്ങള്‍ ഏഷ്യാ ഭൂഖണ്ഡത്തിലുണ്ടെന്ന്ാ കരുതുന്നത്. ഇന്ത്യയില്‍ 49ഇനം കുറിഞ്ഞികള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 42ഇനങ്ങളും പഞ്ചിഘട്ടമലനിരകളിലാണുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+