വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കില്ല: മന്ത്രി
തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് വൈദ്യുതി മന്ത്രി എ.കെ ബാലന്‍ നിയമസഭയില്‍ അറിയിച്ചു.
നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പവര്‍കട്ടും ലോഡ്ഷെഡ്ഡിംഗും ഇല്ലാതെ മുന്നോട്ട് പോകാനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.
അഞ്ച് വര്‍ഷം കൊണ്ട് 500 മെഗാവാട്ട് വൈദ്യുതിയും പത്ത് വര്‍ഷം കൊണ്ട് 1500 മെഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കാന്‍ പാകത്തില്‍ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications