Get Updates
Get notified of breaking news, exclusive insights, and must-see stories!

മാലേത്ത് സരളാദേവിയും ഡിഐസി വിട്ടു

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് കരുണാകരനൊപ്പം ചേര്‍ന്ന ഒമ്പത് മുന്‍ എംഎല്‍എമാരില്‍ എട്ടാമത്തെയാളും ഡിഐസി വിട്ടു. കരുണാകരന്റെ വിശ്വസ്തയായ മാലേത്ത് സരളാദേവിയാണ് ഡിഐസി വിട്ട് കോണ്‍ഗ്രസിലേക്ക് മടങ്ങുകയാണെന്ന് പ്രഖ്യാപിച്ചത്.

ഡിഐസി വിട്ട് കോണ്‍ഗ്രസിലേക്ക് മടങ്ങുകയാണെന്ന് എ.കെ.ആന്റണിയ സന്ദര്‍ശിച്ച് മാലേത്ത് സരളാദേവി അറിയിച്ചു.

ഡിഐസി ഒറ്റയ്ക്കു നില്‍ക്കുകയായിരുന്നെങ്കില്‍ താന്‍ അതില്‍ തുടരുമായിരുന്നുവെന്നും എന്‍സിപിയുമായുള്ള ലയനം അംഗീകരിക്കാനാവില്ലെന്നും മാലേത്ത് സരളാദേവി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കരുണാകരനെ താന്‍ ഇപ്പോഴും ആദരരിക്കുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കരുണാകരനൊപ്പം ചേരാനായി എംഎല്‍എ സ്ഥാനം രാജിവച്ച ഒമ്പത് പേരില്‍ എം.പി.ഗംഗാധരന്‍ മാത്രമാണ് ഇപ്പോഴും ഡിഐസിയില്‍ ഉറച്ചുനില്‍ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+