കലാമിന്റെ സന്ദര്‍ശനം: സുരക്ഷാ ശക്തമാക്കി
തിരുവനന്തപുരം: രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍കലാമിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി.
വ്യാഴാഴ്ചയാണ് രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി കലാം കേരളത്തിലെത്തുന്നത്. വ്യാഴാഴ്ച വൈകീട്ട് 5.30നെത്തുന്ന രാഷ്ട്രപതി അന്നുതന്നെ വൈകീട്ട് ആറിന് ശ്രീചിത്തിരതിരുനാള്‍ മെഡിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ നടക്കുന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യും.
രാത്രി 8.30ന് പോത്തന്‍കോടുള്ള ശാന്തിഗിരിആശ്രമം സന്ദര്‍ശിച്ച് ആശ്രമ അന്തേവാകിളോടും വിദ്യാര്‍ത്ഥികളോടുമൊപ്പം അല്പസമയം ചെലവഴിക്കും.
രാത്രി രാജ്ഭവനില്‍ താമസിച്ച് വെള്ളിയാഴ്ച കന്യാകുമാരിയ്ക്ക് തിരിയ്ക്കും. രാഷ്ടപതി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലും സഞ്ചരിക്കുന്ന വഴികളിലുമായി 1,300പൊലീസുകാരെ വിന്യസിക്കാന്‍ പദ്ധതിയിട്ടുട്ടുണ്ട്.
40 സായുധസേനാംഗങ്ങള്‍ രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തെ അനുഗമിയ്ക്കും. വ്യാഴാഴ്ച രാത്രിമുതല്‍ വാഹനങ്ങളിലെല്ലാം കര്‍ശന പരിശോധനകള്‍ നടത്തും. കൂടാതെ ഗതാഗത നിയന്ത്രണത്തിനുള്ള സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.












Click it and Unblock the Notifications