പ്രവേശന പരീക്ഷ നടത്താന്‍ മാനേജ്മെന്റുകളെ അനുവദിക്കില്ല: ബേബി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ കോളജുകളില്‍ പ്രവേശനം നടത്തുന്നതിനായി മാനേജ്മെന്റുകളുടെ കണ്‍സോര്‍ഷ്യം നടത്തുന്ന പ്രവേശന പരീക്ഷ അടുത്തകൊല്ലം മുതല്‍ അനുവദിക്കുകയില്ലെന്ന് വിദ്യാഭ്യാസമന്ത്രി എം.എ ബേബി.
എന്നാല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി പരീക്ഷ നടത്താന്‍ മാനേജ്മെന്റുകള്‍ തയ്യാറാണെങ്കില്‍ അക്കാര്യം ചര്‍ച്ചചെയ്ത് തീരുമാനിക്കാമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജസ്റിസ് പി.എ മുഹമ്മദ് കമ്മറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകിരിച്ചിരിക്കുകയാണ്. എന്നാല്‍ ഈ റിപ്പോര്‍ട്ട് വരുന്നതിനുമുമ്പുതന്നെ മാനേജ്മെന്റ് കണ്‍സോഷ്യം പരീക്ഷ നടത്തി പ്രവേശന നല്‍കിയിരുന്നു.
ഇങ്ങനെ പ്രവേശനം നേടിയി നാനൂറോളം കുട്ടികള്‍ ഒന്നരമാസമായി പഠിച്ചുകൊണ്ടിരക്കുകയാണ്. ഇവരെ പുറത്താക്കാന്‍ സര്‍ക്കാറിന് കഴിയില്ല. അങ്ങനെചെയ്താല്‍ വന്‍സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകാനിടയുണ്ട്.
ശരിയായ രീതീയിലല്ല പ്രവേശന പരീക്ഷ നടത്തിയതെന്ന് സര്‍ക്കാറിന് ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് അടുത്ത വര്‍ഷം മുതല്‍ ഇത്തരത്തില്‍ പ്രവേശന പരീക്ഷ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
പ്രവേശന കാര്യത്തില്‍ വിദാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട സാഹചര്യങ്ങളൊന്നും ഇപ്പോള്‍ നിലവിലില്ല. ഈ സര്‍ക്കാര്‍ നിലവില്‍ വന്നശേഷം ഫീസ് പുതുക്കി നിശ്ചയിച്ചിട്ടില്ല. അതുകൊണ്ട് തന്നെസര്‍ക്കാറിന് കീഴിലുള്ള സ്വാശ്രയ കോളജുകളില്‍ ഫീസ് കൂടുതലാണെന്ന പ്രതിപക്ഷത്തിന്റെ വാദത്തില്‍ കഴമ്പില്ല.
യുഡിഎഫ് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് തന്നെയാണ് ഇപ്പോഴും ഈടാക്കുന്നത്. സ്വാശ്രയ പ്രഫഷണല്‍ കോളജ് പ്രവേശനത്തിന് അടിയന്തര നിയമനിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട് 2006ജനുവരി 24ന് കേന്ദ്രമന്ത്രി അര്‍ജുന്‍സിംഗ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് കത്തെഴുതിയിരുന്നു.
എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്തില്ല അതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം-ബേബി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications