സ്മാര്‍ട് സിറ്റി: ദുബായില്‍ ചര്‍ച്ച തുടങ്ങി
ദുബയ്: കൊച്ചിയില്‍ സ്ഥാപിക്കുന്ന നിര്‍ദ്ദിഷ്ട സ്മാര്‍ട്ട്സിറ്റ് പദ്ധതി സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ദുബയിലെത്തിയ സംസ്ഥാന പ്രതിനിധിസംഘം ഇന്റര്‍നെറ്റ് സിറ്റി അധികൃതരുമായി ചര്‍ച്ചതുടങ്ങി.
ചൊവ്വാഴ്ച തുടങ്ങിയ ചര്‍ച്ചകള്‍ ബുധനാഴ്ചയും തുടരും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ചയുണ്ടാകുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷീലാ തോമസ് അറിയിച്ചു.
കേരള സര്‍ക്കാര്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കിയത് സംബന്ധിച്ച് ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല. ചര്‍ച്ചകഴിഞ്ഞ് ഇക്കാര്യത്തില്‍ അഭിപ്രായം പറയാം എന്നനിലപാടിലാണ് അവര്‍.
ഷീലാ തോമസ്, ഐടി സെക്രട്ടറി പി.ജി ടെന്‍സിംഗ്, കെ.സുരേഷ് കുമാര്‍, ഐടി ഉപദേഷ്ടാവ് ജോസഫ് മാത്യു എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്.
ഇന്റര്‍നെറ്റ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ഐടി കമ്പനി ഓഫീസുകള്‍ സന്ദര്‍ശിച്ച സംഘം മലയാളികളടക്കമുള്ള പ്രഫഷണലുകളുമായി ആശയവിനിമയം നടത്തി.
ഇന്റര്‍നെറ്റ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങളാണ് സംഘം പ്രധാനമായും ആരാഞ്ഞത്. വിവിധ കമ്പനി അധികൃതരുമായുള്ള കൂടിക്കാഴ്ചയും ചര്‍ച്ചകളും ബുധനാഴ്ചയും തുടരും.
ചൊവ്വാഴ്ച പുലര്‍ച്ചെ ദുബയിലെത്തിയ സംഘത്തെ ദുബായ് ടെക്നോളജി, ഇലക്ട്രോണിക്സ്, കോമേഴ്സ്, മീഡിയ ഫ്രീസോണ്‍ അതോറിറ്റി (ടീകോം) എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫരീദ് അബ്ദുള്‍ റഹ്മാന്‍ സ്വീകരിച്ചു.
ഇന്റര്‍നെറ്റ് സിറ്റി ചീഫ് ബിസിനസ് സ്ട്രാറ്റജി ആന്റ് ബിസിനസ് ഡെവലപ്പ്മെന്റ് ഓഫീസര്‍ ദീപക് പത്മനാഭന്‍, പ്രോജക്ട് മാനേജര്‍ ബാജു ജോര്‍ജ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.












Click it and Unblock the Notifications