Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ സ്ഫോടനം: പന്ത്രണ്ടാംപ്രതിയും കുറ്റക്കാനെന്ന് ടാഡാ കോടതി

മുംബൈ: മുംബൈ സ്ഫോടനക്കേസിലെ പന്ത്രണ്ടാം പ്രതിയും മുഖ്യപ്രതി ടൈഗര്‍ മേമന്റെ സഹായിയുമായ പര്‍വേസ് നസിര്‍ അഹമ്മദ് ഷെയ്ഖും കുറ്റക്കാരനാണെന്ന് ടാഡാ കോടതി കണ്ടെത്തി.

1993ല്‍ നടന്ന സ്ഫോടനപരമ്പരയില്‍ കാത്ത ബസാറില്‍ നടത്തിയ സ്ഫോടനത്തില്‍ അഹമ്മദിന് പങ്കുണ്ടെന്ന് തെളിവുകള്‍ പരിശോധിച്ച കോടതി കണ്ടെത്തുകയായിരുന്നു.

കാത്താ ബസാറിലെ സ്ഫോടനത്തില്‍ നാലുപേരാണ് കൊല്ലപ്പെട്ടത്. സ്ഫോടനം ആസൂത്രണം ചെയ്യുന്നതിനായി നടത്തിയ ഗൂഡാലോചനയിലും റായ്ഗഡിലെ ശെഖാദിയില്‍ ഒന്നില്‍കൂടുതല്‍ തവണ ആയുധങ്ങളും സ്ഫോടകവസ്തുക്കളും എത്തിച്ചതിലും ഷെയ്ഖിന് പങ്കുണ്ടെന്ന് കോടതി വ്യക്തമാക്കി.

മൊത്തം 257 ആളുകള്‍ കൊല്ലപ്പെട്ട സ്ഫോടന പരമ്പര നടത്തുന്നതിനായി വാഹനങ്ങളില്‍ ആര്‍ഡിഎക്സ് എന്ന സ്ഫോടക വസ്തു നിറച്ച് വിവിധ സ്ഥലങ്ങളില്‍ എത്തിച്ചതിലും ഇയാള്‍ക്ക് പങ്കുണ്ട്.

ഇത് കൂടാതെ ഒന്‍പത് കോടിയോളം രൂപയുടെ നാശനഷ്ടങ്ങളുണ്ടാക്കിക്കൊണ്ട് ഹോട്ടല്‍ സീ റോക്കില്‍ നടന്ന സ്ഫോടനത്തിലും ഷെയ്ഖിന് പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട്.

ഇന്ത്യന്‍ ശിക്ഷാന ിയമത്തിലെ 302, 307, 324 , 435, 436 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കോടതി ഷെയ്ഖ് കുറ്റക്കാരനാണെന്ന് വിധിച്ചത്. മുംബൈ സ്ഫോടന പരമ്പര കേസില്‍ കുറ്റം ചുമത്തപ്പെടുന്ന ഒന്‍പതാമത്തെ വ്യക്തിയാണ് അഹമ്മദ് ഷെയ്ഖ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+