എതിര്‍പ്പ് കരുണാകരനോട്: ബര്‍ദാന്‍
ദില്ലി: കെ.കരുണാകരന്‍ എന്ന വ്യക്തിയുടെ പേരിലാണ് ഡിഐസിയെ എന്‍സിപിയില്‍ ചേര്‍ക്കുന്നതിനെ എതിര്‍ക്കുന്നതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എ.ബി ബര്‍ദാന്‍.
രാഷ്ട്രീയപഞ്ചാത്തലം കണക്കിലെടുത്താന്‍ ഒരിക്കലും ഇടുതുമുന്നണിയില്‍ വരാന്‍ പാടില്ലാത്ത ആളാണ് കരുണാകരനെന്നും ബര്‍ദന്‍ അഭിപ്രായപ്പെട്ടു.
മുന്‍വാതിലിലൂടെ കരുണാകരനെ പ്രവേശിപ്പിക്കാന്‍ ഇടതുമുന്നണി തയ്യാറായിരുന്നില്ല. പിന്നെയെങ്ങനെ പിന്‍വാതില്‍ വിഴി പ്രവേശനം നല്‍കാന്‍ പറ്റും? ഡിഐസി എന്‍സിപിയില്‍ ലയിക്കുന്നത് രണ്ടുപാര്‍ട്ടികളുടെ മാത്രം ആഭ്യന്തരപ്രശ്നമായി കാണാന്‍ കഴിയില്ല. കാരണം എന്‍സിപി ഇടുതുമുന്നണിയിലെ ഘടകകക്ഷിയാണ്.
കരുണാകരന്റെ പ്രവേശം മുന്നണിയെ ഒരുതരത്തിലും ശക്തിപ്പെടുത്തില്ല. സിപിഐ നയിച്ച മന്ത്രിസഭയില്‍പ്പോലും അംഗമായിരുന്ന കരുണാകരനെ എന്നുമുതലാണ് പാര്‍ട്ടി അകറ്റിനിര്‍ത്തിയതെന്ന ചോദ്യത്തിന് മന്ത്രിയായിരുന്നത് മുപ്പത് വര്‍ഷം മുമ്പാണ് അതിനിപ്പുറം പലമാറ്റങ്ങളും രാഷ്ട്രീയത്തില്‍ സംഭവിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കരുണാകരന്‍ എല്‍ഡിഎഫിലേയ്ക്ക് വരുന്നതിനെ കേരള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും അനുകൂലിയ്ക്കുന്നില്ല. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇതിനെ അനുകൂലിയ്ക്കുന്നുണ്ടെങ്കില്‍ അതിനുള്ള മറുപടി ഞാന്‍ മുമ്പേ നല്‍കിയതാണ്. അതുപോലെതന്നെ കാര്യങ്ങള്‍ സംഭവിക്കുകയും ചെയ്തു- ബര്‍ദാന്‍ പറഞ്ഞു.












Click it and Unblock the Notifications