മണക്കാട് പോസ്റോഫീസില്‍ ബോംബ് സ്ഫോടനം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മണക്കാട് പോസ്റ് ഓഫീസില്‍ ബോംബ് പൊട്ടി. വ്യാഴാഴ്ച രാവിലെയാണ് പോസ്റ് ഓഫീസിലെത്തിയ പാഴ്സലുകളില്‍ ഒരെണ്ണം പൊട്ടിത്തെറിച്ചത്.
സംഭത്തെത്തുടര്‍ന്ന് പൊലീസും ബോംബ് സ്ക്വാഡും പൊസ്റോഫീസില്‍ എത്തിയിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. പൊട്ടിത്തെറിച്ച പാഴ്സലിനൊപ്പമുള്ള മറ്റു രണ്ട് പാഴ്സലുകളും ബോംബാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ജീവനക്കാര്‍ പാഴ്സലുകള്‍ പരിശോധിക്കുന്നതിനിടയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഉടന്‍തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ബാക്കിയുള്ള രണ്ട് ബോംബുകളും നിര്‍വ്വീര്യമാക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനിടയില്‍ പാഴ്സലില്‍ എഴുതിയിരിക്കുന്ന വിലാസം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം വ്യാഴാഴ്ചയെത്തുന്നതിനാല്‍ തലസ്ഥാനത്ത് സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ഇതിനിടയില്‍ സ്ഫോടനം നടന്നത് നഗരത്തില്‍ പരിഭ്രാന്തി പരത്തിയിരിക്കുകയാണ്.












Click it and Unblock the Notifications