Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂനപക്ഷ പ്രശ്നം ചര്‍ച്ചചെയ്ത് പരിഹരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ പാസാക്കിയ സ്വാശ്രയ വിദ്യാഭ്യാസ നിയമത്തില്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കെതിരായ വകുപ്പുകളെക്കുറിച്ച് രേഖാമൂലം അറിയിച്ചാല്‍ ചര്‍ച്ചചെയ്ത് പ്രശ്നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.

മതന്യൂനപക്ഷങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനും അവരുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും പോരാടിക്കൊണ്ടിരുന്ന പ്രസ്ഥാനമാണ് ഇടുതപക്ഷം. അതുകൊണ്ടാണ് ഈ പ്രശ്നം രേഖാമൂലം അറിയിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. മന്ത്രിസഭായോഗത്തിന്ശേഷം മുഖ്യമന്ത്രി പറഞ്ഞു.

ഏതൊക്കെ വ്യവസ്ഥകളിലാണ് വിയോജിപ്പുള്ളതെന്ന് മുഖ്യമന്ത്രിയെ രേഖാമൂലം അറിയിക്കാന്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എജ്യുക്കേഷന്‍ ചെയര്‍മാനുമായ മാര്‍ജോസഫ് പൗവ്വത്തിലിന്റെ നേതൃത്വത്തില്‍ ബിഷപ്പുമാര്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണായയിട്ടുണ്ട്.

ന്യൂനപക്ഷങ്ങള്‍ക്ക് അവകാശങ്ങള്‍ ഉറപ്പു നല്‍കുന്ന ഭരണഘടനയിലെയും സുപ്രിം കോടതി വിധികളിലെയും പ്രസക്ത ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള രേഖ രണ്ടാഴ്ചയ്ക്കുള്ളില്‍ കൈമാറും.

സ്വാശ്രയ നിയമവുമായി ബന്ധപ്പെട്ട് മതന്യൂനപക്ഷങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്ന ഒരു നടപടിയും സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാറിന്റെയും മാനേജ്മെന്റുകളുടെയും നിയമവിദഗ്ധര്‍ ഉള്‍പ്പെട്ട് സംയുക്ത കമ്മറ്റി പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യട്ടെയെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തോട് മാര്‍ ജോസഫ് പൗവ്വത്തില്‍ യോജിച്ചില്ല.

വാദപ്രതിവാദം നടത്താമെന്നല്ലാതെ ഇത്തരമൊരു കമ്മറ്റികൊണ്ട് പ്രയോജനമൊന്നുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനയും സുപ്രിം കോടതിയും ഉറപ്പുനല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ക്കു വിരുദ്ധമായി ഒരു ഒത്തുതീര്‍പ്പിമുമില്ലെന്ന് ബിഷപ്പുമാര്‍ അറിയിച്ചിട്ടുണ്ട്.

സ്വശ്രയ പ്രശ്നവുമായി ബന്ധപ്പെട്ട കേസ്മുന്നോട്ടുപോകുമെന്ന നിലപാടാണ് മുഖ്യമന്ത്രിയും സ്വീകരിച്ചത്.

ബിഷപ്പുമാരുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ എം.എം ബേബി, ബിനോയ് വിശ്വം, എന്‍.കെ പ്രേമചന്ദ്രന്‍, ടി.യു കുരുവിള, സി. ദിവാകരന്‍, മാത്യു ടി തോമസ് എന്നിവരുംതിരുവല്ല ആര്‍ച്ച് ബിഷപ്പ് ഡോ. സ്റാന്‍ലി റോമന്‍, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ത്തോമ്മാ സഭാ സഫ്രഗന്‍ മെത്രാപ്പൊലീത്ത ജോസഫ് മാര്‍ ഐറേനിയസ്, ന്യൂനപക്ഷ സംസരക്ഷണ സമിതി കണ്‍വീനര്‍ ഫാ ജോണ്‍ വി. തടത്തില്‍ , സെക്രട്ടറി ഫാ. സോണി മുണ്ടുനടയ്ക്കല്‍, സുന്നി യുവജനസംഘം പ്രസിഡന്റ് എന്‍. അലി അബ്ദുള്ള, ഭാരവാഹികളായ എ. അബൂബക്കര്‍ എന്നിവരും പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+