മാറാട്: ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു
തിരുവനന്തപുരം: മാറാട് സംഭവത്തെ കുറിച്ച് അന്വേഷിച്ച ജസ്റിസ് ജോസഫ്. പി. തോമസ് കമ്മിഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലുള്ള ആഭ്യന്തര വകുപ്പിന്റെ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു.
ഇപ്പോഴത്തെ നിയമസഭാ സമ്മേളനത്തില്‍ തന്നെ റിപ്പോര്‍ട്ട് മേശപ്പുറത്തു വയ്ക്കുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ മന്ത്രിസഭായോഗത്തിനു ശേഷം പറഞ്ഞു. ചില ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നിയമസഭയില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് കമ്മിഷന്റെ കണ്ടെത്തലുകളെയോ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിനെയോ കുറിച്ച് ഒന്നും വെളിപ്പെടുത്താനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ചിക്കന്‍ ഗുനിയ രോഗം പടര്‍ന്ന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട് ജില്ലകള്‍ക്ക് അഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.












Click it and Unblock the Notifications