Get Updates
Get notified of breaking news, exclusive insights, and must-see stories!

തപാല്‍ ബോംബ്: ഉത്തരമേഖലാ ഐജി അന്വേഷണം നടത്തും

തിരുവനന്തപുരം: രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയതിന് ശേഷവും തലസ്ഥാനത്ത് രണ്ടിടത്തുണ്ടായ തപാല്‍ ബോംബ് സ്ഫോടനങ്ങളെക്കുറിച്ച് ദക്ഷിണമേഖലാ ഐജി അന്വേഷണം നടത്തും.

സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ തപാല്‍ ഉരുപ്പടികള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്ന് ഡിജിപി രമണ്‍ ശ്രീവാസ്തവ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മണക്കാട്ട് പോസ്റോഫീസില്‍ പൊട്ടിത്തെറിയുണ്ടായതിനുശേഷം കേശവദാസപുരത്തും പാഴ്സല്‍ പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ടുണ്ട്. വിലാസക്കാരന്‍ കത്ത് പൊട്ടിയ്ക്കുന്നതിനിടയിലാണ് കേശവദാസപുരത്ത് സ്ഫോടനം നടന്നത്.

സ്ഫോടനത്തിന് ചെറിയ പടക്കം പൊട്ടുന്ന ശബ്ദമുണ്ടാവുകയും പുക ഉയരുകയുംചെയ്തിട്ടുണ്ട്. പൊട്ടിത്തെറിച്ചവയില്‍ ഒരു കത്ത് കാര്യവട്ടത്തുനിന്നും മറ്റൊന്ന് ശ്രീകാര്യത്തു നിന്നുമാണ് പോസ്റ് ചെയ്തിരിക്കുന്നത്.

ഇവയ്ക്ക് സാധാരണയിലധികം ഭാരമുണ്ടായിരുന്നു. വിലാസം കമ്പ്യൂട്ടറില്‍ പ്രിന്റ് ചെയ്തിരിക്കുകയാണ്. പൊട്ടാസ്യം ക്ലോറൈഡും അലുമിനിയം പൗഡറും ചേര്‍ത്താണ് സ്ഫോടകവസ്തു തയ്യാറാക്കിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

അപരിചിതമായ വിലാസത്തില്‍ നിന്നും വരുന്ന തപാല്‍ ഉരുപ്പടികള്‍ തുറക്കരുതെന്ന് ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രമിക്കേണ്ടതില്ലെന്നും ജാഗ്രതപാലിക്കണമെന്നും ഡിജിപി അറിയിച്ചു.

സംഭവം ഗൗരവമായിത്തന്നെയെടുത്തിട്ടുണ്ടെന്നും എല്ലാവശങ്ങളും അന്വേഷിക്കുമെന്നും ശ്രീവാസ്തവ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+