ലയനം: ചര്‍ച്ച ചെയ്യുമെന്ന് കാരാട്ട്
ദില്ലി: ഡിഐസി എന്‍സിപിയില്‍ ലയിക്കുന്നതു സംബന്ധിച്ച് സിപിഎമ്മിലും ഇടതുമുന്നണിയിലും ചര്‍ച്ച ചെയ്യുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.
വ്യാഴാഴ്ച എന്‍സിപി ദേശീയ പ്രസിഡന്റ് ശരത് പവാറുമായി ചര്‍ച്ച നടത്തിയ പ്രകാശ് കാരാട്ട് ചര്‍ച്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. മുന്നണിയില്‍ ചര്‍ച്ച ചെയ്തതിനു ശേഷം തീരുമാനമറിയിക്കാമെന്ന് കാരാട്ട് പവാറിനെ ധരിപ്പിച്ചതായാണ് സൂചന.
ഡിഐസി-എന്‍സിപി ലയനം ആ പാര്‍ട്ടികളുടെ കാര്യമാണ്. എന്നാല്‍ എന്‍സിപി ഇടതുമുന്നണിയിലെ ഘടക കക്ഷിയായതിനാല്‍ ലയനം എല്‍ഡിഎഫിലും സിപിഎമ്മിലും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഡിഐസിയോടുള്ള എല്‍ഡിഎഫ് നിലപാടിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും ചര്‍ച്ച ആവശ്യമാണ്.
ഞായറാഴ്ചയും തിങ്കളാഴ്ചയുമായി നടത്തുന്ന കേന്ദ്രകമ്മിറ്റി യോഗത്തിനെത്തുന്ന കേരളത്തിലെ സിപിഎം നേതാക്കളുമായി ചര്‍ച്ച ചെയ്തശേഷം തീരുമാനമറിയാക്കാമെന്ന് കാരാട്ട് പവാറിന് ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് എന്‍സിപി ദേശീയ സെക്രട്ടറി ടി.പി.പീതാംബരന്‍ മാസ്റര്‍ വ്യക്തമാക്കി.












Click it and Unblock the Notifications