ചികിത്സയിലായിരുന്ന ചെക്കുകേസ് പ്രതി മരിച്ചു
ഹരിപ്പാട്: ചികിത്സയില്‍ക്കഴിഞ്ഞിരുന്ന ചെക്ക് കേസ് പ്രതി മരിച്ചു. തൃക്കുന്നപ്പുഴ വലിയപറമ്പ് പാണ്ട്യാലയ്ക്കല്‍ പറമ്പില്‍(വലിയ പറമ്പ് കാവുള്ളതില്‍) കേശവന്റെ മകന്‍ ധര്‍മ്മദത്തന്‍(56)ആണ് വ്യാഴാഴ്ച രാത്രി മരിച്ചത്.
ഉദരരോഗത്തെത്തുടര്‍ന്ന് ധര്‍മ്മദത്തന്‍ ചികിത്സയിലായിരുന്നു. വാട്ടര്‍ അതോറിറ്റിയിലെ ഡ്രൈവറായിരുന്ന ഇയാളെ ഇടനിലക്കാരനാക്കി ദിവസക്കൂലിയ്ക്ക് വാട്ടര്‍ അതോറിറ്റിയില്‍ ജോലിവാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം നല്‍കി ആലപ്പുഴ ആര്യാട് സ്വദേശിയായ ഒരാള്‍ പലരില്‍ നിന്നായി പണം വാങ്ങിയിരുന്നു.
വാങ്ങിയ പണത്തിന് ഉറപ്പായി ധര്‍മ്മദത്തന്‍ പലര്‍ക്കും ചെക്കും നല്‍കിയിരുന്നു. ജോലി ലഭിക്കാത്തതിനെത്തുടര്‍ന്ന് പണംനല്‍കിയവര്‍ കോടതിയെ സമീപിക്കുകയുംധര്‍മ്മദത്തന്‍ ഒന്‍പത് മാസത്തെ തടവിന് ശിക്ഷിക്കപ്പെടുകയുമായിരുന്നു.
ശിക്ഷയ്ക്കായി ധര്‍മ്മദത്തനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേയ്ക്ക് കൊണ്ടുപോയി. പിന്നീട് ഉദരരോഗം പിടിപെട്ടതിനെത്തുടര്‍ന്ന് ആഗസ്റ് 26മുതല്‍ ഇയാള്‍ ചികിത്സയിലായിരുന്നു.
ഇതിനിടെ ചിക്കന്‍ പോക്സും പിടിപെട്ടിരുന്നതായി പറയപ്പെടുന്നു. മരണവിവരം അറിഞ്ഞതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ തിരുവനന്തപുരത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. സുധയാണ് ഭാര്യ. അമ്പിളി, നിഷ എന്നിവര്‍ മക്കളാണ്.












Click it and Unblock the Notifications