വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോള നിരോധിച്ചുകൊണ്ട് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി നടപടിയ്ക്കെതിരെ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.
സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തില്‍ കോടതി കൈക്കൊണ്ട നിലപാട് നിര്‍ഭാഗ്യകരമായിപ്പോയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
കോളക്കമ്പനികള്‍ക്കെതിരെ തീരുമാനമെടുത്തതില്‍ നയപരമായ എന്ത് വീഴ്ചയാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications