സിപിഎം അമ്യൂസ്മെന്റ് പാര്‍ക്ക് ഡിസംബറില്‍
കണ്ണൂര്‍: സിപിഎമ്മിന്റെ അമ്യൂസ്മെന്റ് പാര്‍ക്ക് ഡിസംബറോടെ കമ്മിഷന്‍ ചെയ്യുമെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.വി.ഗോവിന്ദന്‍ അറിയിച്ചു. മലബാര്‍ ടൂറിസം ഡെവലപ്മെന്റ് ഡെവലപ്മെന്റ് കോര്‍പ്പറേറ്റീവ് എന്ന കമ്പനിയാണ് അമ്യൂസ്മെന്റ് പാര്‍ക്ക് തുടങ്ങുന്നത്. അമ്യൂസ്മെന്റ് പാര്‍ക്കിനെ കുറിച്ചുള്ള വിശദമായ വിവരങ്ങളടങ്ങിയ എന്ന വെബ്സൈറ്റ് എം.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. കമ്പനിയുടെ ഓഹരികള്‍ വാങ്ങുന്നതിനുള്ള അപേക്ഷകള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
25 കോടി രൂപ ചെലവിലാണ് പാര്‍ക്ക് തുടങ്ങുന്നത്. അഞ്ഞൂറോളം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications