Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്പലപ്പുഴയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ആലപ്പുഴ: കടബാധ്യതയെത്തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യചെയ്തു. അമ്പലപ്പുഴയ്ക്കടുത്ത് പുറക്കാട് അഞ്ജുഭവനില്‍ വിജയപ്പന്‍(55)ആണ് രാസവസ്തുകഴിച്ച് ആത്മഹത്യചെയ്തത്.

പുറക്കാട്ട് കരിനിലമായി അപ്പാത്തിക്കരി പാടശേഖരത്തിലെ നെല്‍കര്‍ഷകനായിരുന്നു വിജയപ്പന്‍. ആകെയുണ്ടായിരുന്ന എട്ടര ഏക്കര്‍ സ്ഥലത്തില്‍ രണ്ടര ഏക്കര്‍ ഒരു വര്‍ഷംമുമ്പ് ജപ്തി ചെയ്തിരുന്നു. ബാങ്കില്‍ നിന്നും സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളില്‍ നിന്നുമായി കൃഷിയാവശ്യത്തിന് രണ്ടരലക്ഷം രൂപയോളം വിജയപ്പന്‍ കടമെടുത്തിട്ടുണ്ട്.

മൂന്നു വര്‍ഷമായി കൃഷി നഷ്ടത്തിലായതിനാല്‍ ഒന്നരയേക്കര്‍ സ്ഥലത്തുമാത്രമേ കൃഷി നടത്തുന്നുള്ളു. കൃഷിയില്‍ നിന്നുണ്ടായ നഷ്ടവും മകന്റെ അസുഖവും മൂലം ഇയാള്‍ മാനസികമായി തളര്‍ന്നിരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

പങ്കജാക്ഷിയാണ് ഭാര്യ. ജയകുമാര്‍,അജയകുമാര്‍, അഞ്ജുമോള്‍ എന്നിവര്‍ മക്കളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+