കോള നിരോധനം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: കൊക്ക കോളയ്ക്കും പെപ്സിയ്ക്കും സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയ നടപടി ഹൈക്കോടതി റദ്ദാക്കി. ഭക്ഷ്യവസ്തുക്കള്‍ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അംഗീകാരമില്ലെന്നും അതിനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനാണെന്നുമുള്ള കോള കമ്പനികളുടെ വാദം ഹൈക്കോടതി അംഗീകരിച്ചു.
ചീഫ് ജസ്റിസ് വി.കെ.ബാലി, ജസ്റിസ് എം.രാമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
കമ്പനികള്‍ക്ക് അവരുടെ വാദം വിശദീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമയം നല്‍കിയില്ലെന്നും കോള കമ്പനികള്‍ക്ക് ഒരു നോട്ടീസ് പോലും അയക്കാതെ നിരോധനം ഏര്‍പ്പെടുത്തിയ നടപടി ഏകപക്ഷീയമായിപ്പോയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കോളകള്‍ നിരോധിച്ചുകൊണ്ടുള്ള ആരോഗ്യ വകുപ്പിന്റെ ഉത്തരവും ഹൈക്കോടതി റദ്ദാക്കി.
കോളകളില്‍ കീടനാശികളുടെ അളവ് കൂടുതലാണെന്ന ദില്ലിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഗസ്ത് പത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ കോളകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.












Click it and Unblock the Notifications