Get Updates
Get notified of breaking news, exclusive insights, and must-see stories!

14വയസ് വരെ നിര്‍ബ്ബന്ധിത സൗജന്യ വിദ്യാഭ്യാസം നടപ്പാക്കും: കലാം

തിരുവനന്തപുരം: പതിനാല് വയസ്സുവരെ നിര്‍ബ്ബന്ധിതവും സൗജന്യവുമായവിദ്യാഭ്യാസം ഏര്‍പ്പെടുത്തുന്നതിനുള്ള ബില്ലിന് അംഗീകാരം നല്‍കിയതായി രാഷ്ട്രപതി എ.പി.ജെ അബ്ദള്‍ കലാം അറിയിച്ചു.

2007മുതല്‍ നിയമം നടപ്പിലാക്കാന്‍ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും ബില്ലിന്റെ പകര്‍പ്പ് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കലാം പറഞ്ഞു.

ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്ക് ബാങ്കുകള്‍ വഴി ധനസഹായം നല്‍കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഐഎസ്ആര്‍ഒ ചെയര്‍മാര്‍ ജി.മാധവന്‍ നായര്‍ക്ക് ശ്രീചിത്തിരതിരുനാള്‍ പുരസ്കാരം സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഡോ.വിക്രം സാരാഭായിയുടെ ശിഷ്യനായ ഡോ.മാധവന്‍നായര്‍ ബഹിരാകാശ ഗവേഷണ രംഗത്ത് രാജ്യത്തിനായി മഹത്തായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

ജനാധിപത്യത്തിനും പ്രായപൂര്‍ത്തിവോട്ടവകാശത്തിനും അടിത്തറയിടുകയും സാമൂഹ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുകയും ചെയ്ത ശ്രീചിത്തിരതിരുനാളിനെ നാടിന് മറക്കാന്‍ കഴിയില്ല.

അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്താരം മാധവന്‍ നായര്‍ക്ക് സമ്മാനിക്കാന്‍ കഴിഞ്ഞത് ഞാന്‍ അഭിമാനിക്കുന്നു- കലാം പറഞ്ഞു.

കേരളം സമ്പൂര്‍ണമായി സാക്ഷരമാണെങ്കിലും വളരെ ചെറിയശതമാനം പേര്‍ ഇപ്പോഴും നിരക്ഷരരാണ്. ഇവരെ സാക്ഷരരാക്കാന്‍ സ്കൂള്‍വിദ്യാര്‍ത്ഥികള്‍ സമയം കണ്ടെത്തണം. ബഹിരാകാശത്തെ ഏത് പരീക്ഷണങ്ങള്‍ക്കും ഇന്ത്യയിപ്പോള്‍ സജ്ജമാണ്.

സാങ്കേതിക രംഗത്തെ വളര്‍ച്ചയാണ് ഇതിന് കാരണം. കേരളത്തിന്റെ വികസനത്തിനുവേണ്ടിയും ഈ നേട്ടങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയണം. 20വര്‍ഷത്തിനകം ചന്ദ്രനിലും ചൊവ്വയിലും മനുഷ്യനെ അയയ്ക്കാന്‍ ഇന്ത്യയ്ക്ക് സാധിയ്ക്കും.

സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍ അധ്യക്ഷനായിരുന്നു. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ രാഷ്ട്രപതിയ്ക്ക് ഉപഹാരംനല്‍കി.

മന്ത്രി എം.വിജയകുമാര്‍, ഡോ. ജി. മാധവന്‍ നായര്‍, മേയര്‍ സി.ജയന്‍ ബാബു, ട്രസ്റ് ചെയര്‍മാന്‍ ടി.രവിന്ദ്രന്‍ തമ്പി, മാനേജിംഗ് ട്രസ്റി ടി. സതീഷ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

അവാര്‍ഡ് തുകയായ ഒരു ലക്ഷം രൂപ ശ്രീചിത്തരിതിരുനാള്‍ ട്രസ്റിന് തിരിച്ചുനല്‍കിയ മാധവന്‍ നായര്‍ പത്താം ക്ലാസ്സില്‍ മികച്ച വിജയം നേടുന്ന നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് അതുപയോഗിച്ച് അവാര്‍ഡ് ഏര്‍പ്പെടുത്തണമെന്ന് ട്രസ്റ് ഭാരവാഹികളോട് നിര്‍ദ്ദേശിച്ചു. എസ്.എല്‍.വി-3 എന്നായിരിക്കണം അവാര്‍ഡിന്റെ പേരെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+