വാളയാര്‍ ചെക്ക് പോസ്റ് അടിച്ചു തകര്‍ത്തു
വാളയാര്‍: പാലക്കാട് ജില്ലയിലെ വാളയാര്‍ ചെക്ക് പോസ്റ് ലോറിക്കാര്‍ അടിച്ചുതകര്‍ത്തു.
വ്യാഴാഴ്ച രാവിലെ വില്പന നികുതി ചെക്ക്പോസ്റിലേയ്ക്ക് ഓടിക്കയറിയ ലോറിക്കാര്‍ ഉദ്യോഗസ്ഥരെ അടിച്ചോടിക്കുകയായിരുന്നു. കമ്പ്യൂട്ടറുകളടക്കമുള്ള ഓഫീസ് ഉപകരണങ്ങള്‍ അക്രമികള്‍ തകര്‍ത്തിട്ടുണ്ട്.
പന്ത്രണ്ടു മണിക്കൂറിലേറെ കാത്തുനിര്‍ത്തിയാണ് ചരക്കുലോറികളെ ചെക്ക്പോസ്റ് കടത്തിവിടുന്നതെന്ന് ആരോപണമുണ്ട്. ഇങ്ങനെ കാത്തുനിര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ് ലോറിക്കാര്‍ ചെക്ക്പോസ്റ് തകര്‍ത്തതെന്ന് പറയപ്പെടുന്നു.
എന്നാല്‍ ആക്രമണം ആസൂത്രിതമാണെന്ന് സംശയിക്കപ്പെടുന്നുണ്ട്. അക്രമം നടക്കുന്നതിനിടയില്‍ ചെക്ക്പോസ്റ് വഴി സ്പിരിറ്റ് കയറ്റിയ വാഹനങ്ങള്‍ കടന്നുപോയതായി സംശയമുണ്ട്.
ഇവിടെ നിലനില്‍ക്കുന്ന പ്രക്ഷുബ്ധ അന്തരീക്ഷത്തിനിടയില്‍ വാഹനങ്ങള്‍ പരിശോധന നടത്താതെ കടന്നുപോവുകയാണ്.
ധനമന്ത്രി തോമസ് ഐസക് വെള്ളിയാഴ്ച ചെക്ക് പോസ്റില്‍ മിന്നല്‍ സന്ദര്‍ശനം നടത്താന്‍ നിശ്ചയിച്ചിരുന്നു. മീനാക്ഷിപുരം ചെക്ക് പോസ്റ് പരിശോധനയ്ക്കുശേഷം മന്ത്രി വാളയാറിലേയ്ക്കുവരാനിരിയ്ക്കെയാണ് അക്രമം നടന്നത്.












Click it and Unblock the Notifications