കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിആര്‍എസ് യുപിഎ സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: തെലുങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചു. പിന്തുണ പിന്‍വലിക്കുന്നതായി അറിയിക്കുന്ന കത്ത് രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിന് ശനിയാഴ്ച അയച്ചിട്ടുണ്ടെന്ന് ടിആര്‍എസ് പ്രസിഡന്റ് കെ.ചന്ദ്രശേഖരറാവു അറിയിച്ചു.

പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപീകരിക്കാമെന്ന പൊതുമിനിമം പരിപാടിയിലെ വാഗ്ദാനം പാലിക്കാത്തത്തില്‍ പ്രതിഷേധിച്ച് യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയാണെന്ന് റാവു വ്യക്തമാക്കി.

നേരത്തെ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ലോക്സഭാംഗത്വത്തില്‍ നിന്നുള്ള തന്റെ രാജി സ്പീക്കര്‍ സ്വീകരിച്ചതായി പിന്നീട് റാവു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സപ്തംബര്‍ 12നാണ് കരിംനഗര്‍ മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാംഗത്വം രാജിവയ്ക്കുന്ന കത്ത് റാവു സ്പീക്കര്‍ക്കയച്ചത്. പ്രത്യേക തെലുങ്കാന സംസ്ഥാന പ്രശ്നത്തെ ചൊല്ലി ലോക്സഭാംഗത്വം രാജിവച്ച് പുതിയ ജനവിധി തേടണമെന്ന ആന്ധ്രയിലെ കോണ്‍ഗ്രസ് നേതാക്കളുടെ വെല്ലുവിളി സ്വീകരിച്ചാണ് റാവു രാജി നല്‍കിയത്. റാവുവിന്റെ രാജിയോടെ ടിആര്‍എസിന്റെ ലോക്സഭയിലെ അംഗസംഖ്യ നാലായി കുറഞ്ഞു.

പ്രത്യേക തെലുങ്കാന സംസ്ഥാന പ്രശ്നത്തെ ചൊല്ലി ആഗസ്ത് 22ന് റാവുവും എ.നരേന്ദ്രയും കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X